14 November Wednesday

കുഞ്ഞാലി രക്തസാക്ഷിത്വം: സ്മൃതിസദസ്സുകള്‍ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018
നിലമ്പൂർ 
കിഴക്കനേറനാടിന്റെ അനശ്വര വിപ്ലവകാരിയും നിലമ്പൂരിന്റെ പ്രഥമ എംഎൽഎയുമായ സഖാവ് കുഞ്ഞാലിയെ രാഷ്ട്രീയ എതിരാളികൾ കൊലപ്പെടുത്തിയതിന്റെ 49ാം രക്തസാക്ഷി വാർഷികത്തോടനുബന്ധിച്ച് സ്മൃതിസദസ്സുകൾ നടത്തി. നിലമ്പൂർ ലോക്കൽ കമ്മിറ്റിയിലെ വിവിധ ബ്രാഞ്ചുകളിലാണ് സ്മൃതിസദസ്സുകൾ നടത്തിയത്. ചന്തക്കുന്നിൽ സിപിഐ എം ഏരിയാ കമ്മിറ്റിയംഗം കെ റഹിം പരിപാടി ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റിയംഗം മാട്ടുമ്മൽ സലീം, സി വിനോദ്, കുഞ്ഞിട്ടിമാൻ എന്നിവർ സംസാരിച്ചു. മണലൊടിയിൽ ഹരിദാസൻ ഉദ്ഘാടനംചെയ്തു. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ശിവശങ്കരൻ സംസാരിച്ചു. നെടുമുണ്ടക്കുന്നിൽ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ ഉദ്ഘാടനംചെയ്തു. ടി പി യൂസഫ് അധ്യക്ഷനായി. കല്ലോംപാടത്ത് ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് റസാഖ് ഉദ്ഘാടനംചെയ്തു. ഉമ്മഴി വേണു അധ്യക്ഷനായി.
പ്രധാന വാർത്തകൾ
Top