19 November Monday

കാർഡ് അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

 

മലപ്പുറം
പുതിയത് എടുക്കുന്നതിനടക്കം റേഷൻ കാർഡ് സംബന്ധിച്ച വിവിധ  അപേക്ഷകൾ  ജില്ലയിൽ 25 മുതൽ സ്വീകരിക്കും. റേഷൻ കാർഡ് തിരുത്തൽ, ഒഴിവാക്കൽ, കൂട്ടിച്ചേർക്കൽ അടക്കമുള്ള എല്ലാ കാര്യങ്ങൾക്കും താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ നൽകാം. 
പൊന്നാനി താലൂക്ക് 
പൊന്നാനി താലൂക്കിൽ റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും.  അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയും പഞ്ചായത്തുകളുടെ വിവരങ്ങളും. 25, 26 നന്നംമുക്ക്, 27, 28 ആലംങ്കോട്, 29, 30 പെരുമ്പടപ്പ്, ജൂലൈ രണ്ട്, മൂന്ന് വെളിയംങ്കോട്, നാല്, അഞ്ച്  മാറഞ്ചേരി, ആറ്, ഏഴ് എടപ്പാൾ, ഒമ്പത്, പത്ത് വട്ടംകുളം, 11, 12 കാലടി, 13, 16 തവനൂർ,  17, 18, 19, 20, 21 പൊന്നാനി നഗരസഭ. 
പെരിന്തൽമണ്ണ  
പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുള്ള പഞ്ചായത്തുകളിൽ അപേക്ഷ സ്വീകരിക്കുന്ന തീയതിയും സ്ഥലവും.
25, 26 പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി (താലൂക്ക് സപ്ലൈ ഓഫീസ് പെരിന്തൽമണ്ണ),  27 പുലാമന്തോൾ പഞ്ചായത്ത് (കൈരളി ഓഡിറ്റോറിയം പുലാമന്തോൾ), 28ന് മങ്കട (മങ്കട പഞ്ചായത്ത് ഹാൾ), 29ന് വെട്ടത്തൂർ (വെട്ടത്തൂർ പഞ്ചായത്ത് ഹാൾ), 30ന് അങ്ങാടിപ്പുറം (അങ്ങാടിപ്പുറം പഞ്ചായത്ത് ഹാൾ), ജൂലൈ രണ്ടിന് മൂർക്കനാട് (കമ്യൂണിറ്റി ഹാൾ, വെങ്ങാട്). മറ്റ് പഞ്ചായത്തുകളുടെ തീയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. 
തിരൂർ 
തിരൂർ നഗരസഭയിലുള്ള അപേക്ഷകൾ 25, 26, 27 തീയതികളിൽ തിരൂർ മുനിസിപ്പൽ സാംസ്‌കാരിക സമുച്ചയത്തിൽ സ്വീകരിക്കും. മറ്റ് പഞ്ചായത്തുകളുടെ തീയതി പിന്നീട് അറിയിക്കും.
തിരൂരങ്ങാടി
പഞ്ചായത്ത്, തിയ്യതി യഥാക്രമം. വള്ളിക്കുന്ന്(ജൂൺ 25), പരപ്പനങ്ങാടി മുനിസിപ്പാലിറ്റി(26), നന്നമ്പ്ര(27), തിരൂരങ്ങാടി മുനിസിപ്പാലിറ്റി(28), മൂന്നിയൂർ(29), എടരിക്കോട്(30), തെന്നല(ജൂലൈ 2), തേഞ്ഞിപ്പലം(3), പെരുവള്ളൂർ(4), എ.ആർ നഗർ(5), കണ്ണമംഗലം(6), ഊരകം(7), വേങ്ങര(9),ഒതുക്കുങ്ങൽ(10), പറപ്പൂർ(11). ഈ ദിവസങ്ങളിൽ നിശ്ചയിച്ച പഞ്ചായത്തിന് പുറത്തുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പ്രധാന വാർത്തകൾ
Top