21 November Wednesday

പഞ്ചായത്തുകളില്‍ കൃഷിവകുപ്പിന്റെ ചന്തകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

 മലപ്പുറം

ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി ചന്തകൾ തുടങ്ങി. 97 ചന്തയാണുള്ളത്. കർഷകരുടെ ജൈവ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകുക, കർഷകർക്ക് പരമാവധി വില ഉറപ്പാക്കുക, ഉപഭോക്താക്കൾക്ക്  ന്യായമായ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നിവയാണ‌് ലക്ഷ്യം. 
കർഷകരിൽനിന്ന് പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികവില നൽകിയാണ് പച്ചക്കറി സംഭരിക്കുന്നത്. ഉപഭോക്താക്കൾക്ക് 30 ശതമാനം വിലകുറച്ച് വിൽക്കുന്നു. പ്രതികൂല കാലാവസ്ഥമൂലം പ്രാദേശിക കർഷകരിൽനിന്ന് വേണ്ടത്ര ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഹോർട്ടികോർപ്പ് വഴിയാണ‌്  പച്ചക്കറി വിപണിയിലെത്തിക്കുന്നത‌്. ചന്ത  24 വരെയുണ്ടാകും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top