14 November Wednesday

നാടിന‌് കൈത്താങ്ങായി കുട്ടി ഫുട‌്ബോൾ താരങ്ങളും

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

 

എടക്കര
പ്രളയദുരിതത്തിൽ മുങ്ങിയ നാടിന് കുട്ടി ഫുട‌്ബോൾ താരങ്ങളുടെ കൈത്താങ്ങ്. വഴിക്കടവ് പൂവ്വത്തിപ്പൊയിൽ ഫുട‌്ബോൾ അക്കാദമിയിലെ 13 കൗമാരതാരങ്ങളാണ് ദുരിതമനുഭവിക്കുന്നവർക്കായി ധാന്യങ്ങൾ ശേഖരിക്കാനിറങ്ങിയത്. 'നമ്മൾ അതിജീവിക്കും, ഞങ്ങളുമുണ്ട് കൂടെ’ എന്നെഴുതിയ പ്ലക്കാർഡുകളുമായി ഇവർ വീടുകൾ കയറിയിറങ്ങി. മണിക്കൂറുകൾകൊണ്ട‌് രണ്ട് ക്വിന്റലോളം വരുന്ന വിവിധ ധാന്യങ്ങളാണ‌് ചാക്കുകളിൽ നിറഞ്ഞത‌്. 
പെരുന്നാളല്ലെ മക്കളെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന‌് 'ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ നാട്ടുകാർ വലയുമ്പോൾ നമുക്കെന്താഘോഷം’ എന്നായിരുന്നു 10 വയസുകാരൻ മൊളയൻകായി ഷെഹിന്റെ മറുചോദ്യം.അജി ലാൻ, ഷക്കീർ, നിഷാൻ, ഷിഹാൻ, മോനു കുട്ടൻ, വാഹിദ്, ഷെബിൻ, ആഷിക്, ഫാസിൽ, ഷാക്കിർ, ഷിഹാൻ, ജാഷിർഷാ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top