17 November Saturday

ക്യാമ്പുകളില്‍ ഇനിയും 6020 പേര്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

 

മലപ്പുറം
ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾകൂടി ബുധനാഴ്ച അവസാനിപ്പിച്ചു. 
ആറ് താലൂക്കിലായി 32 ക്യാമ്പാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവയിൽ 1714 കുടുംബങ്ങളിലായി 6020 പേരാണുള്ളത്. പുരുഷൻമാർ: 2469, സ്ത്രീകൾ: 2469, ആൺകുട്ടികൾ: 432, പെൺകുട്ടികൾ: 650.  ഏറനാട് താലൂക്കിൽ നാലും കൊണ്ടോട്ടി താലൂക്കിൽ മൂന്നും നിലമ്പൂർ താലൂക്കിൽ രണ്ടും ക്യാമ്പാണുള്ളത്. 
പൊന്നാനിയിൽ ആറും തിരൂരങ്ങാടിയിൽ 15ഉം ക്യാമ്പുണ്ട്. തിരൂർ താലൂക്കിൽ രണ്ടെണ്ണം. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top