24 September Monday

കാടോളം അനുഭവങ്ങളുമായി അവർ ചുരമിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018
തോൽപ്പെട്ടി (വയനാട്)
ദേശാഭിമാനി കാടറിയാൻ പ്രകൃതി പഠന ക്യാമ്പ് വയനാട് തോൽപ്പെട്ടിയിൽ സമാപിച്ചു. കാടറിഞ്ഞ് പ്രകൃതിയുടെ ഫ്രെയിമിലൂടെ നടന്ന മൂന്ന് ദിനങ്ങൾക്കൊടുവിൽ വിദ്യാർഥികൾ കാടിറങ്ങി. 
സമാപന യോഗത്തിൽ വയനാട് വന്യജീവി സങ്കേതം അസി. വൈൽഡ‌് ലൈഫ‌് വാർഡൻ വി രതീശൻ, തോൽപ്പെട്ടി ഫോറസ്റ്റ് സെക‌്ഷൻ ഓഫീസർ പ്രസന്നകുമാർ, അമ്പിളി, ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ ആർ പ്രസാദ്, ബ്യൂറോ ചീഫ് പി വി ജീജോ, മാർക്കറ്റിങ‌് മാനേജർ നാഷ‌് കുമാർ, അസി. മാനേജർ പി ശരത് എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്ച തുടങ്ങിയ ക്യാമ്പിൽ വന്യജീവി ഫോട്ടോഗ്രാഫർ എൻ എ നസീർ, കരിന്തണ്ടൻ സിനിമയുടെ സംവിധായിക ലീല സന്തോഷ്, ജൈവ വൈവിധ്യ ബോർഡ് പ്രതിനിധി അജയൻ, മാധ്യമപ്രവർത്തകൻ ശരത്, മുനീർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. വനയാത്ര, സിനിമാ പ്രദർശനം, പ്രശ്നോത്തരി, വിവിധ പഠന പ്രവർത്തനങ്ങൾ തുടങ്ങിയവ നടന്നു.
മലപ്പുറം ജില്ലയിലെ കോളേജുകളിൽനിന്ന് തെരഞ്ഞെടുത്ത അമ്പതോളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. വനം വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.

 

പ്രധാന വാർത്തകൾ
Top