24 October Wednesday

നവകേരള ഭാഗ്യക്കുറി കുടുംബശ്രീ മുഖേന വിറ്റഴിച്ചത‌് 3120 ടിക്കറ്റുകൾ

സ്വന്തം ലേഖകൻUpdated: Saturday Sep 22, 2018

 

 
മലപ്പുറം
പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കുന്നതിന‌് നവകേരള ഭാഗ്യക്കുറി വിൽപ്പനയിലൂടെ കുടുംബശ്രീയുടെയും അകമഴിഞ്ഞ പിന്തുണ. ജില്ലയിൽ ഇതുവരെ 3120 നവകേരള ഭാഗ്യക്കുറി ടിക്കറ്റുകളാണ‌് കുടുംബശ്രീ അംഗങ്ങൾ വിറ്റഴിച്ചത‌്. 
ജില്ലയിലെ 110 സിഡിഎസുകളിൽ 50 എണ്ണമാണ‌് നവകേരള ഭാഗ്യക്കുറിയുടെ കാഷ്വൽ ഏജൻസി എടുത്ത‌് വിൽപ്പന തുടങ്ങിയത‌്. 
ഭാഗ്യക്കുറി വിൽക്കുന്നതിനുള്ള കുടുംബശ്രീ അംഗങ്ങളെ സിഡിഎസ‌് തലത്തിലാണ‌് കണ്ടെത്തുന്നത‌്. കാഷ്വൽ ഏജൻസി എടുക്കുന്നതിന‌് കുറഞ്ഞത‌് 10 ടിക്കറ്റുകൾ അടങ്ങുന്ന ബുക്ക‌് വാങ്ങുകയും 1943 രൂപ അടക്കുകയുംവേണം. വിൽക്കാൻ കഴിയാത്ത ടിക്കറ്റുകൾ ഭാഗ്യക്കുറി വകുപ്പ‌് തിരിച്ചെടുക്കില്ല. വിൽപ്പന നടത്തുന്നതിനായി തീരുമാനിച്ചിട്ടുള്ള കുടുംബശ്രീ അംഗങ്ങൾ സിഡിഎസിന്റെ കത്ത‌് സഹിതമാണ‌് ലോട്ടറി ഓഫീസറെ കാണേണ്ടത‌്. ആവശ്യമെങ്കിൽ ടിക്കറ്റുകൾ വാങ്ങുന്നതിന‌് ആവശ്യമായ തുക ആന്തരിക വായ‌്പാ മുഖേന ഇവർക്ക‌് ലഭിക്കും. 
ജില്ലാ ലോട്ടറി ഓഫീസ‌് മുഖാന്തരം 25,800 ടിക്കറ്റുകളാണ‌് ഇതുവരെ വിൽപ്പന നടത്തിയത‌്. കാഷ്വൽ ഏജൻസികളിലൂടെ 690 ടിക്കറ്റുകളും വിറ്റു.
പതിവ‌് സമ്മാനഘടനയിൽനിന്ന‌് വ്യത്യസ‌്തമായി ഭാഗ്യപരീക്ഷണത്തിന‌് ഊന്നൽനൽകാതെ നവകേരളസൃഷ്ടിക്കുള്ള നിക്ഷേപം എന്ന നിലയ‌്ക്ക‌് ആരംഭിച്ച ഭാഗ്യക്കുറിക്ക‌് ഒരുലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും 500 രൂപയുടെ 1,00,800 സമ്മാനങ്ങളുമാണ‌ുള്ളത‌്. 250 രൂപയാണ‌്  ടിക്കറ്റിന്റെ വില. 
സമാന ടിക്കറ്റ‌് വിലയുള്ള ഓണം ബംബറിന്റെ നറുക്കെടുപ്പ‌് കഴിഞ്ഞ ദിവസമാണ‌് കഴിഞ്ഞതെന്നിരിക്കെ കൂടുതൽ ടിക്കറ്റ‌് വിറ്റഴിച്ച് നവകേരള സൃഷ്ടിയിൽ പ്രധാന പങ്ക‌് വഹിക്കുകയാണ‌് കുടുംബശ്രീ.
 
പ്രധാന വാർത്തകൾ
Top