17 December Monday

ഇന്ധന വില വർധന: ഓട്ടോ‐ ടാക‌്സി നിരക്ക‌് ഉടൻ വർധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

 

മലപ്പുറം
പെട്രോൾ‐ ഡീസൽ വില ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ, ടാക‌്സി നിരക്ക‌് വർധിപ്പിക്കണമെന്ന‌് മോട്ടോർ തൊഴിലാളി ജില്ലാ കോഡിനേഷൻ കമ്മിറ്റി. ഇന്ധന വിലയ്ക്ക‌് പുറമെ ടയർ, സ‌്പെയർപാർട‌്സ‌് എന്നിവയുടെ വിലയും അടിയ്ക്കടി ഉയരുകയാണ‌്. 
ഓട്ടോ‐ ടാക‌്സി സർവീസ‌് നടത്തി  തൊഴിലാളികൾക്ക‌് കുടുംബം പോറ്റാൻ കഴിയുന്നില്ല. 
തൊഴിലാളികളെ അരാജകത്വത്തിലേക്ക‌് തള്ളിവിടാതിരിക്കാൻ ഓട്ടോ‐ ടാക‌്സി ചാർജ‌് ഉടൻ വർധിപ്പിക്കണം. ഈ ആവശ്യം ഉന്നയിച്ച‌് ഒക്ടോബർ ഒമ്പതിന‌്  ജില്ലയിലെ മോട്ടോർ തൊഴിലാളികൾ കലക്ടറേറ്റ‌് മാർച്ച‌ും ധർണയും നടത്തും.  
യോഗത്തിൽ വി എ കെ തങ്ങൾ അധ്യക്ഷനായി. കൺവീനർ വി പ്രഭാകരൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. ചെയർമാൻ വി എ കെ തങ്ങൾ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. കെ പി ബാലകൃഷ‌്ണൻ, ബാലൻ, പറാട്ടി കുഞ്ഞാൻ, എൻ അറുമുഖൻ, ഗോപാലകൃഷ‌്ണൻ, ജുനൈദ‌് എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top