19 September Wednesday

ദുരിതബാധിതർക്കായി ധാന്യങ്ങളെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
മലപ്പുറം
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണംചെയ്യാനുള്ള  ധാന്യം കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിലെത്തി. 50 കിലോ വീതമുള്ള 606 ചാക്കുകളിലായി പരിപ്പും പയറുമാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തിലെ ചുമട്ടുതൊഴിലാളികൾ ചാക്കുകൾ ലോറിയിൽ കയറ്റിയതും ഹജ്ജ് ഹൗസിൽ ഇറക്കിയതും കൂലിവാങ്ങാതെയാണ‌്. 200 ചാക്ക് പയറും 406 ചാക്ക് തുവരപ്പരിപ്പുമാണ് എയർ ക്രാഫ്റ്റിലുണ്ടായിരുന്നത്.
ഡൽഹിയിലെ എയർഫോഴ്‌സിന്റെ  വിമാനത്തിൽനിന്ന് സാധനങ്ങളുമായി വന്ന  വിമാനം രാത്രി 12.40നാണ് കരിപ്പൂരിൽ എത്തിയത്. പുലർച്ചെ നാലരയോടെ സാധനങ്ങൾ മുഴുവൻ ഇറക്കി.ഏകദേശം 25 ലക്ഷം രൂപ വിലവരുന്നതാണ് സാധനങ്ങൾ. സിവിൽ സപ്ലൈസിന്റെ മേൽനോട്ടത്തിൽ ഇവ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈമാറും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top