21 September Friday

ഓർമയുടെ സുഗന്ധം പ്രകാശനംചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

പി രാഘവവാര്യർ എഴുതിയ ‘ഓർമയുടെ സുഗന്ധം’ എം ടി വാസുദേവൻ നായർ കോട്ടക്കൽ ഗോപി നായർക്ക‌് നൽകി പ്രകാശനംചെയ്യുന്നു

കോട്ടക്കൽ
ആര്യവൈദ്യശാലയുടെ നേതൃരംഗത്ത‌് ആറുപതിറ്റാണ്ടുകാലം സേവനമനുഷ‌്ഠിച്ച പി രാഘവവാരിയർ എഴുതിയ ‘ഓർമയുടെ സുഗന്ധം’ പുസ‌്തകം എം ടി വാസുദേവൻ നായർ കോട്ടക്കൽ ഗോപി നായർക്ക‌് നൽകി പ്രകാശനംചെയ‌്തു. ആര്യവൈദ്യശാലയുടെ മരാമത്ത‌്  വിഭാഗം തലവൻ,  അസിസ‌്റ്റന്റ‌് ജനറൽ മാനേജർ, സ‌്പെഷൽ കൺസൽട്ടന്റ‌്, ട്രസ‌്റ്റിബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കാലത്തെ അനുഭവങ്ങളും നാട്യകലാസംഘത്തിന്റെ സംഘാടകനായി നടത്തിയ യാത്രകളുടെയും ഓർമകൾ ചേർത്തുവച്ചാണ‌് പുസ‌്തകമെഴുതിയത‌്. കാഴ‌്ചക്കുറവിനെയും മറ്റ് പരാധീനതകളെയും മറികടന്നാണ‌്  പി രാഘവവാര്യർ അഭൂതപൂർവമായ നേട്ടമുണ്ടാക്കിയതെന്ന‌് എം ടി പറഞ്ഞു. സി എ വാര്യർ അധ്യക്ഷനായി.
മാനേജിങ‌് ട്രസ‌്റ്റി ഡോ. പി കെ വാരിയർ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. പി രാഘവവാരിയരുടെ 84ാം പിറന്നാൾ ദിനത്തിലാണ‌് പുസ‌്തകം പ്രകാശനം ചെയ‌്തത‌്. മഞ്ചേരി റഷീദ‌് സീനത്ത‌് പൊന്നാടയണിയിച്ചും ഗോപി ചേവായൂർ ചിത്രം നൽകിയും അദ്ദേഹത്തെ ആദരിച്ചു. പബ്ലിക്കേഷൻസ‌് ചീഫ‌് എഡിറ്റർ ഡോ. കെ ജി പൗലോസ‌് സ്വാഗതവും  ഡോ. പി ആർ രമേഷ‌് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top