Top
25
Sunday, June 2017
About UsE-Paper

കൊടക്കാട് കുടിവെള്ള പദ്ധതിക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി

Friday Apr 21, 2017
വെബ് ഡെസ്‌ക്‌
 
തിരൂരങ്ങാടി > വള്ളിക്കുന്നിലെ കൊടക്കാട് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായുള്ള പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പച്ചക്കൊടി. ചേളാരിയിലുള്ള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍നിന്നും പൈപ്പ് ലൈനിട്ട് കൊടക്കാട് കൂട്ടുമൂച്ചിയില്‍ വെള്ളമെത്തിക്കുന്നതിനുള്ള 80 ലക്ഷം രൂപയുടെ പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. മാര്‍ച്ച് 21ലെ കിഫ്ബി യോഗം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. എസ്റ്റിമേറ്റിന്പുറമെ അനുബന്ധ വിവരങ്ങളും നല്‍കുവാന്‍ വാട്ടര്‍ അതോറിറ്റിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. 
കഴിഞ്ഞ മൂന്ന് വര്‍ഷമായി കൂട്ടുമൂച്ചിയിലെ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിലേക്ക് കുടിവെള്ളമെത്തിയിട്ട്. ഇതോടെ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകിലെ നൂറുകണക്കിന് വീട്ടുകാര്‍ കടുത്ത വെള്ളക്ഷാമം നേരിടുകയാണ്. കുടിവെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിരവധി പ്രക്ഷോഭങ്ങളാണ് വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നടത്തിയത്. എന്നാല്‍ പ്രശ്നപരിഹാരത്തിനായി വാഗ്ദാനങ്ങളല്ലാതെ നടപടികളുണ്ടായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പുതിയ പദ്ധതി തയ്യാറാക്കി നല്‍കുകയായിരുന്നു. ഇതാണിപ്പോള്‍ ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുന്നത്. 
പരപ്പനങ്ങാടിയിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് കോമ്പൌണ്ടിലുള്ള ടാങ്കില്‍നിന്നാണ് നേരത്തെ കൊടക്കാട് പ്രദേശത്തെ കുടിവെള്ളവിതരണത്തിനായുള്ള കൂട്ടുമൂച്ചിയിലെ ടാങ്കിലേക്ക് വെള്ളമെത്തിച്ചിരുന്നത്. 32 വര്‍ഷത്തിലേറെ പഴക്കമുള്ള സിമന്റ് പൈപ്പുകളാണ് വെള്ളമെത്തിക്കാനായി ഉപയോഗിച്ചിരുന്നത്. ഇത് പലയിടങ്ങളിലായി പൊട്ടി വെള്ളം പാഴാകുന്ന സ്ഥിതിയായിരുന്നു. ഇതോടെ ടാങ്കില്‍ വെള്ളമെത്താതായി. പുതിയ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായുള്ള വിവരം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സിപിഐ എം അരിയല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയെ അറിയിച്ചു. ചേളാരിയിലെ ടാങ്കില്‍നിന്നും മാതാപുഴ പാലം വഴി പുതിയ ലൈന്‍ വലിച്ചാണ് കുടിവെള്ളം കൂട്ടുമൂച്ചിയിലെ നിലവിലെ ടാങ്കില്‍ എത്തിക്കുന്നത്. വര്‍ഷങ്ങളായി നടത്തുന്ന പ്രക്ഷോഭത്തിന്റെ വിജയകരമായ പരിസമാപ്തിയില്‍ ആഹ്ളാദത്തിലാണ് കൊടക്കാട്ടെ സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.