Top
27
Monday, March 2017
About UsE-Paper

ഇ എം എസ് മന്ത്രിസഭ മാതൃക: മന്ത്രി എ കെ ബാലന്‍

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം പൊന്നാനി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഇ എം എസ് അനുസ്മരണം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനംചെയ്യുന്നു

 പൊന്നാനി > ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയില്‍ തൊഴിലാളിവര്‍ഗ പാര്‍ടിക്ക് ഭൂരിപക്ഷം ലഭിച്ച് അധികാരത്തില്‍ വന്നാല്‍ എങ്ങനെ മികച്ചരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാമെന്ന് കാണിച്ചുതന്ന ഇന്ത്യയിലെ ആദ്യത്തെ നേതാവാണ് ഇ എം എസ് എന്ന് മന്ത്രി എ കെ ബാലന്‍.

സിപിഐ എം  പൊന്നാനി ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഇ എം സ്-എ കെ ജി ദിനാചരണ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്ത്  സംസാരിക്കുകയായിരുന്നു മന്ത്രി. പൊന്നാനി ഏരിയാ സെക്രട്ടറി എ കെ മുഹമ്മദുണ്ണി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എ ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം എം നാരായണന്‍, ടി എം സിദ്ദീഖ്, അഡ്വ. ഇ സിന്ധു എന്നിവര്‍ സംസാരിച്ചു. എം. സുബ്രഹ്മണ്യന്‍ സ്വാഗതവും കെ പി രാജന്‍ നന്ദിയും പറഞ്ഞു.