24 September Monday

നികുതി പിരിവിൽ പൊന്നാനി നഗരസഭക്ക‌് ചരിത്രനേട്ടം

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

നികുതി പിരിവിൽ മികച്ച നേട്ടം കൈവരിച്ച നഗരസഭയ്‌ക്കുള്ള പുരസ്‌കാരം മന്ത്രി കെ ടി ജലീലിൽനിന്ന്‌ സി പി മുഹമ്മദ്‌ കുഞ്ഞി ഏറ്റുവാങ്ങുന്നു

പൊന്നാനി
നികുതി  പിരിവിൽ ചരിത്രനേട്ടം കൈവരിച്ച് പൊന്നാനി നഗരസഭ. നികുതി പിരിവിൽ മികച്ച നേട്ടം കൈവരിച്ചതിന് മന്ത്രി കെ ടി ജലീലിൽനിന്ന് നഗരസഭാ ചെയർമാൻ സി പി മുഹമ്മദ്കുഞ്ഞി പ്രശംസാപത്രം ഏറ്റുവാങ്ങി. 2017﹣18 സാമ്പത്തിക വർഷത്തിൽ മലപ്പുറം ജില്ലയിൽ 90 ശതമാനത്തിലധികം  നികുതി പിരിച്ചതിനാണ് നഗരസഭയെ ആദരിച്ചത്. മലപ്പുറത്ത് നടന്ന ചടങ്ങിൽ നഗരസഭാ സെക്രട്ടറി വി സി അരുൺ കുമാറും പങ്കെടുത്തു.
പൊന്നാനി നഗരസഭ ഡിജിറ്റലൈസ്  ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. നികുതിദാതാവിന് മൊബൈൽ ഫോൺ വഴിയും കംപ്യൂട്ടർ വഴിയും നികുതി  ഓൺലൈനായി അടയ്ക്കാനുള്ള സാഹചര്യം ഉടൻ നിലവിൽവരും. ഇതോടെ 100 ശതമാനം നികുതി പിരിവ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top