15 November Thursday

ജനാധിപത്യ കശാപ്പ്: എല്‍ഡിഎഫ് സായാഹ്‌ന ധര്‍ണ 24ന്

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

 

മലപ്പുറം
പശ്ചിമബംഗാളിലും ത്രിപുരയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി  നേതൃത്വത്തിൽ ചൊവ്വാഴ്ച മലപ്പുറത്ത് സായാഹ്ന ധർണ സംഘടിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 
ജില്ലയിൽ സർക്കാർ കോളേജുകളിൽ കൂടുതൽ പുതിയ കോഴ്‌സുകൾ അനുവദിക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.  കാലവർഷക്കെടുതിയിൽ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ദുരിതാശ്വാസം ഉടൻ അനുവദിക്കണം. കടലോര മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ നാശനഷ്ടമാണ് കാലവർഷം കാരണം ഉണ്ടായിരിക്കുന്നതെന്നും, മത്സ്യബന്ധനോപാധികളും വീടുകളും നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ സർക്കാറിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി. 
ജില്ലാ കൺവീനർ പി പി സുനീർ റിപ്പോർട്ട് അവതരിപ്പിച്ചു. പി സുബ്രഹ്മണ്യൻ, കെ മോഹൻദാസ്,  പി എം സഫറുള്ള, പി മുഹമ്മദലി, ടി എൻ ശിവശങ്കരൻ, കവറൊടി മുഹമ്മദ്, ഇ ജെ ആന്റണി, പുലിയോടൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top