21 September Friday

യുജിസിയെ ദുര്‍ബലപ്പെടുത്തൽ എകെജിസിടി പ്രതിഷേധദിനാചരണം

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

മലപ്പുറം ഗവ. കോളേജില്‍ എകെജിസിടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഡോ. എസ് സഞ്ജയ് ഉദ്ഘാടനം ചെയ്യുന്നു

 
മലപ്പുറം 
യുജിസിയെ ദുർബലപ്പെടുത്തി ഉന്നതവിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സർക്കാർ കോളേജ് അധ്യാപകർ എകെജിസിടി നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. 
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസനയങ്ങൾ കോർപറേറ്റുകളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ സഹായിക്കുന്നതാണ‌്. എച്ച്ഇസിഐ, ജിയോ ഇൻസ്റ്റിറ്റ്യൂട്ട്  എന്നിവയ്ക്ക് നൽകിയ ശ്രേഷ്ഠപദവി പിൻവലിക്കണം. 
ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കും. ആഗസ്ത് മൂന്നിന് ഐഫെക്‌ടോയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടത്തുന്ന സംയുക്ത പ്രതിഷേധത്തിന് മുന്നോടിയായിട്ടാണ് കോളേജുകളിൽ എകെജിസിടി പ്രതിഷേധദിനം ആചരിച്ചത്.  
മലപ്പുറം ഗവ. കോളേജിൽ ഡോ. എസ് സഞ്ജയ്, സി അക്ബർ, ഡോ. ഗീത നമ്പ്യാർ, ഡോ. മുഹമ്മദ് റഫീഖ്, പി പി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top