Top
24
Wednesday, May 2017
About UsE-Paper

തീരദേശത്ത് വീണ്ടും ലീഗ് ഗുണ്ടായിസം

Saturday May 20, 2017
വെബ് ഡെസ്‌ക്‌

 താനൂര്‍ > തീരദേശത്ത് വീണ്ടും ലീഗ് ഗുണ്ടായിസം. താനൂരില്‍നിന്നും വീട്ടിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഫക്കീര്‍ പള്ളി സ്വദേശി ഖദാഫിയെ പണ്ടാരകടപ്പുറത്ത് മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സംഭവം കണ്ട ചിലര്‍ പൊലീസില്‍വിവരമറിയിച്ചെങ്കിലും പൊലീസെത്തുന്നതിന് മുമ്പ് നാട്ടുകാര്‍ ഇടപെട്ട് ലീഗ് പ്രവര്‍ത്തകരെ തടയുകയായിരുന്നു. പ്രദേശത്ത് ലീഗ് നിരന്തരം അക്രമം നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഡിവൈഎഫ്ഐ, സിപിഐ എം പ്രവര്‍ത്തകര്‍ക്ക് സഞ്ചാരസ്വാതന്ത്യ്രം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത്  അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ തീരദേശ മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.