Top
24
Wednesday, May 2017
About UsE-Paper

ബിഎസ്എന്‍എല്‍ 69 കേന്ദ്രങ്ങളില്‍ ഫോര്‍ ജി സൌകര്യം ഏര്‍പ്പെടുത്തും

Saturday May 20, 2017
വെബ് ഡെസ്‌ക്‌

 

മലപ്പുറം > ബിഎസ്എന്‍എല്‍ മലപ്പുറം സെക്കന്‍ഡറി സ്വിച്ചിങ് ഏരിയ (എസ്എസ്എ) 69 കേന്ദ്രങ്ങളില്‍ ഫോര്‍ ജി സൌകര്യം ഏര്‍പ്പെടുത്തും. ഈ സാമ്പത്തികവര്‍ഷം 205 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ജനറല്‍ മാനേജര്‍ എ എസ് സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
2016-17 കാലയളവില്‍ മലപ്പുറം ബിഎസ്എന്‍എല്‍ 178.02 കോടിയുടെ വരുമാനമാണ് ഉണ്ടാക്കിയത്. 8.9 ശതമാനത്തിന്റെ വര്‍ധനയാണ് 2015-16 വര്‍ഷത്തെ അപേക്ഷിച്ചുണ്ടായത്. ഈ സാമ്പത്തികവര്‍ഷം പുതിയ 36,000 ബ്രോഡ്ബാന്റ് കണക്ഷനുകളും 24,000 ലാന്‍ഡ്ലൈന്‍ കണക്ഷനുകളുമാണ് മലപ്പുറത്ത് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. 110 ത്രീജി ടവറുകളും 28 ടു ജി ടവറുകളും ഉടന്‍തന്നെ മലപ്പുറം എസ്എസ്എക്ക് കീഴില്‍ കമീഷന്‍ ചെയ്യും. 
നിലവില്‍ 920 എഫ്ടിടിഎച്ച് കണക്ഷനുണ്ട്. ഈ വര്‍ഷം പുതിയ 600 എഫ്ടിടിഎച്ച് കണക്ഷനുകളാണു നല്‍കുക. മൊബൈല്‍ പോര്‍ടബിലിറ്റി ഉപയോഗിച്ച് മലപ്പുറത്ത് ബിഎസ്എന്‍എല്ലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലാണെന്നും എ എസ് സുകമാരന്‍ പറഞ്ഞു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ഇ പി ശ്രീകുമാര്‍, മുഹമ്മദ് തെഞ്ചേരി, ആര്‍ രവിശങ്കര്‍, എച്ച് എം ഷൊറാറ്റൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.