17 December Monday
മയക്കുമരുന്ന് നൽകി കവർച്ച

പ്രതിയെതേടി പൊലീസ് തമിഴ്നാട്ടിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018
തിരൂർ
വീട്ടുകാർക്ക് മയക്കുമരുന്ന് നൽകി കവർച്ചനടത്തിയ കേസിൽ പ്രതിയെതേടി പൊലീസ് സംഘം തമിഴ്നാട്ടിൽ. തൃപ്രങ്ങോട് ആലിങ്ങൽ എടശേരി ഖാലിദ് അലിയുടെ വീട്ടില്‍ കവർച്ചനടത്തി മുങ്ങിയ പൊള്ളാച്ചി സ്വദേശി മാരിയമ്മയെ തേടിയാണ്  തിരൂർ ഡിവൈഎസ‌്‌പിയുടെ ക്രൈം സ്ക്വാഡ‌് തമിഴ‌്നാട്ടിൽ സേലം തിരുട്ട് ഗ്രാമത്തിലെത്തിയത്‌. വീട്ടുകാർക്ക് മയക്കുപൊടി കലർത്തിയ ജ്യൂസ് നൽകി അവശരാക്കിയശേഷമായിരുന്നു കവർച്ച. മുങ്ങിയ പ്രതി കെഎസ്ആർടിസി ബസിൽ ആറ്റിങ്ങലിലേക്ക് പോയതായി അന്വേഷണത്തിൽ കണ്ടെത്തി. ആറ്റിങ്ങലിൽനിന്ന‌് തിരുനെൽവേലിയിലേക്കും തുടർന്ന് സേലം തിരുട്ട് ഗ്രാമത്തിലേക്കും പ്രതി പോകാനിടയുണ്ടെന്നാണ് പൊലീസി​ന്റെ നിഗമനം. തമിഴ്നാട്  പൊലീസിന്റെ സഹായത്തോടെയാണ‌് തെരച്ചിൽ. 
മയക്കുപൊടി കലർത്തിയ ജ്യൂസ് കുടിച്ച വീട്ടുകാരായ ഖാലിദ് അലിയും ഭാര്യയും മകളും ആശുപത്രിയിലായതിനാൽ കവർച്ചയിലെ നഷ്ടമെത്രയെന്ന‌് പൂർണമായി അറിയാനായിട്ടില്ല. ആഭരണങ്ങളും മറ്റ് വസ്തുക്കളും പരിശോധിക്കണമെങ്കിൽ ഇവർ വീട്ടിലെത്തണം. ഖാലിദ് അലിയുടെ ഭാര്യ അണിഞ്ഞ 13 പവൻ സ്വർണാഭരണം നഷ്ടപ്പെട്ടെന്നാണ‌് നൽകിയ പരാതിയിലുള്ളത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top