17 November Saturday

സൈന്യം രക്ഷിച്ചവരിൽ ഗർഭിണിയും

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
 
നിലമ്പൂർ
മലയോരമേഖലയിൽ  ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശത്ത‌് കഴിഞ്ഞദിവസം ഗർഭിണിയെ സൈന്യം രക്ഷിച്ചു. വെറ്റിലക്കൊല്ലി കോളനിയിലെ ഗോപിയുടെ ഭാര്യ മിനിക്കാണ‌് സൈന്യം രക്ഷകരായത‌്.  
ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടായതിനെ തുടർന്ന‌് ഒറ്റപ്പെട്ട വെറ്റിലക്കൊല്ലി കോളനിയിലായിരുന്നു മിനിയടക്കം നിരവധി കുടുംബങ്ങളുടെ താമസം. 
ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന‌് ഇവിടെയുള്ള 21 കുടുംബങ്ങളെ ബുധനാഴ്ച രാത്രിയാണ‌് മൂലേപ്പാടം സെന്റ് ജോസഫ് ചർച്ചിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക‌് മാറ്റിയത‌്. 
കക്കാടംപൊയിൽ എസ് ബ്ലോക്കിൽനിന്ന് കാടും മലയും കയറി എട്ടുകിലോമീറ്റർ കാട്ടുപാതയിലൂടെ സഞ്ചരിച്ച് 44 ഫീൽഡ് റെജിമെന്റ് സേനാ ക്യാപ്റ്റൻ ഋഷ്ബദ് ദമാന്റെ നേത്വത്വത്തിലാണ് അഞ്ചുമാസം ഗർഭിണിയായ മിനിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. 
സെന്റ് ജോസഫ്സ‌് ചർച്ചിലെത്തിയ മിനിയെ ഡോ. ടി എൻ അനൂപിന്റെ നേത്വത്വത്തിൽ പരിശോധിച്ചു. ഭർത്താവിനും രണ്ടുവയസുള്ള മകൾ ശ്രീലക്ഷ്മിക്കും ഒപ്പം സുഖമായി ക്യാമ്പിൽ കഴിയുകയാണ‌് ഇപ്പോൾ. ഐടിഡിപി ഉദ്യോഗസ്ഥരെത്തിയും  സഹായം നൽകുന്നുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top