21 November Wednesday

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018
മലപ്പുറം
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ശൗചാലയ ടാങ്കും കുടിവെള്ള സ്രോതസ്സുകളും ഒരേ നിരപ്പിൽ വരുന്നതിനാൽ കുടിവെള്ളം മലിനീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പകർച്ചവ്യാധികൾ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന അറിയിച്ചു. 
ജലസ്രോതസ്സുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ബ്ലീച്ചിങ് പൗഡറിട്ട‌് അണുനശീകരണം നടത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. മഴ കുറഞ്ഞ സാഹചര്യത്തിൽ ഉറവിടങ്ങളിൽ കൊതുകുകളും കൂത്താടികളും ഉണ്ടാകും. 
ഇത് ഡെങ്കിപ്പനി, മലമ്പനി എന്നീ രോഗങ്ങൾക്ക് കാരണമാകാം. താഴെ പറയുന്ന ജാഗ്രതാ  നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു. 
കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക, തണുത്തതും പഴകിയതും അടച്ചുവയ്ക്കാത്തതുമായ ഭക്ഷണം ഉപയോഗിക്കാതിരിക്കുക, അസുഖ ലക്ഷണമുള്ളവർ ആശുപത്രികളിൽ ചികിത്സതേടുകയും തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കുകയുംചെയ്യുക, രോഗബാധിതർ പൂർണവിശ്രമം എടുക്കുക, ഉറവിടനശീകരണ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുക,  വീടിന് ചുറ്റുമുള്ള പാഴ്‌ചെടികൾ, കാട് എന്നിവ വെട്ടി വൃത്തിയാക്കുക,  കൊതുകുവല, ലേപനങ്ങൾ, കൊതുകുതിരി എന്നിവ ഉപയോഗിക്കുക, ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക, റബർതോട്ടങ്ങൾ, കമുകിൻ തോട്ടങ്ങൾ, ഒഴിഞ്ഞപറമ്പുകൾ മുതലായ സ്ഥലങ്ങളിൽ കൊതുകിന്റെ പ്രജനനം ഇല്ലെന്ന‌് ഉടമകൾ ഉറപ്പാക്കുക, പനിയുള്ളവർ സ്വയംചികിത്സ ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top