Top
24
Wednesday, May 2017
About UsE-Paper

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് നാളെ തുടക്കം

Friday May 19, 2017
വെബ് ഡെസ്‌ക്‌

 

മലപ്പുറം > പതിനേഴാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് ശനിയാഴ്ച തുടങ്ങും. പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ ഇസ്ളാമിക് സെന്റര്‍ പികെഎംഐസി യത്തീംഖാനയിലാണ് ക്യാമ്പ്്. ദ്വിദിന ക്യാമ്പിന്റെ ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ശനിയാഴ്ച രാവിലെ ഒമ്പതിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.
  പതിനായിരത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന വാട്ടര്‍ പ്രൂഫ് പന്തല്‍, ക്ളോസ്ഡ് സര്‍ക്യൂട്ട് ക്യാമറ, താല്‍ക്കാലിക ഹാളുകള്‍, മെഡിക്കല്‍ സെന്റര്‍, ഇന്‍ഫോര്‍മേഷന്‍ കൌണ്ടര്‍, ഇ-ടോയ്ലെറ്റുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്ക് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എന്‍എച്ച് 213ല്‍ കോഴിക്കോട്-മലപ്പുറം റൂട്ടില്‍ പൂക്കോട്ടൂര്‍, അറവങ്കര സ്റ്റോപ്പുകളില്‍ ഇറങ്ങിയാല്‍ ക്യാമ്പ്  സൈറ്റിലേക്കും തിരിച്ചും വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  8468 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
  വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, വര്‍ക്കിങ് ചെയര്‍മാന്‍ കെ മുഹമ്മദുണ്ണി ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, എ എം കുഞ്ഞാന്‍ ഹാജി, കെ പി ഉണ്ണീതുഹാജി, കെ എം അക്ബര്‍, കെ മമ്മദ് ഹാജി, കെ കെ മായീന്‍, വി യൂസുഫ് ഹാജി, എം യൂനുസ് ഫൈസി, എം ഹുസൈന്‍, അബ്ദുറഹിമാന്‍ കാരാട്ട് എന്നിവര്‍ പങ്കെടുത്തു.