12 December Wednesday

മയക്കുമരുന്ന‌് നൽകിയത‌് മരുന്നെന്ന വ്യാജേന

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018

 

തിരൂർ 
കാലുവേദനക്കും ചുമക്കും മുടിവളരാനുമുള്ള മരുന്നാണെന്ന‌് പറഞ്ഞ് ജ്യൂസിലും കാപ്പിയിലും കലർത്തിയ മയക്കുമരുന്ന് നൽകിയായിരുന്നു വേലക്കാരിയുടെ കവർച്ച. 
ഖാലിദലിക്കും ഭാര്യ സൈനബക്കും കാലുവേദന മാറാനും മകൾക്ക് ചുമക്കും മുടിവളരാനുമായി തമിഴ്നാട്ടിൽനിന്നുള്ള പ്രകൃതിദത്ത മരുന്നെന്ന വ്യാജേന മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. രാത്രി ഭക്ഷണശേഷമാണ് മാരിയമ്മ മഞ്ഞനിറത്തിലുള്ള ജ്യൂസ് നൽകിയത്. 
സൈനബയും മകളും ജ്യൂസ് കഴിച്ചെങ്കിലും ഖാലിദലി  കഴിച്ചില്ല. തുടർന്ന് കാപ്പിയുണ്ടാക്കി അതിൽ മരുന്ന് കലർത്തി കൊടുക്കുകയായിരുന്നു.  അത് കുടിച്ചയുടൻ കടുത്ത തലവേദനയുണ്ടായി തളർന്ന് വീഴുകയായിരുന്നുവെന്ന് ഖാലിദലി പൊലീസിന് മൊഴിനൽകി. 
ഗൾഫിലായിരുന്ന ഇവർ മാസങ്ങൾക്കുമുമ്പാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. മലയാളി ജോലിക്കാരെ കിട്ടാത്തതിനാൽ തമിഴ്നാട് സ്വദേശിനിയെ വേലയ്ക്കുവയ്ക്കുകയായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top