18 November Sunday

എടവണ്ണയില്‍ ഉരുള്‍പൊട്ടി യുവതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 

എടവണ്ണ
പഞ്ചായത്തിൽ കനത്ത മഴയിൽ വ്യാപകമായി ഉരുൾപൊട്ടി യുവതി മരിച്ചു. കൊളപ്പാട് ബ്രാണൊടി ബീമ്പുംകുഴി ഭാഗത്ത് രാവിലെ ആറരയോടെയുണ്ടായ ഉരുൾപൊട്ടലിൽ പട്ടീരി രാജേഷിന്റെ ഭാര്യ നിഷ (27)ആണ് മരിച്ചത്. ഉരുൾപൊട്ടി വരുന്നതുകണ്ട് വീടിനകത്തുനിന്ന‌്  എല്ലാവരും ഓടിരക്ഷപ്പെടുകയായിരുന്നു. അവസാനം ഓടിയ നിഷ നിലത്ത് വീഴുകയായിരുന്നു. ഇവരുടെ ദേഹത്തേക്ക് ചുമരും മരവും വീണാണ് മരിച്ചത്.
പ്രധാന വാർത്തകൾ
Top