26 September Wednesday

നൂൽപ്പാലത്തിലൂടെ, ജീവിതത്തിലേക്ക‌്

ടി വി സുരേഷ‌്Updated: Friday Aug 17, 2018

രക്ഷപ്പെ‌ട്ട സുജീഷ്

 

 
മഞ്ചേരി
സർവനാശവുമായെത്തിയ ദുരന്തത്തിന്റെ കൈപ്പിടിയിൽനിന്ന‌് ജീവിതം തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ‌് ഊർങ്ങാട്ടിരി നെല്ലിയായി പ്രേമന്റെ ഭാര്യ ശാന്തയും നാലുവയസുള്ള മകൾ പ്രഭിഷയും. ഉരുൾപൊട്ടലിൽ വീട‌് തകർന്നിട്ടും തലനാരിഴയ‌്ക്കാണ‌് ഈ ജീവിതങ്ങൾ മരണക്കയത്തിൽ ഒലിച്ചുപോവാതെ  നൂൽപ്പാലത്തിലൂടെ രക്ഷപ്പെട്ടത‌്. കിടപ്പുരോഗിയായ പ്രേമന്റെ അച്ഛൻ ചേന്നനും മരണത്തിന്റെ മരണമഴയിൽനിന്ന‌് ജീവിതത്തിലേക്ക‌് നീന്തിക്കയറി. 
ബുധനാഴ‌്ച രാത്രി പന്ത്രണ്ടരവരെ ശാന്തയും മകളും ഭർത്താവിന്റെ അച്ഛനും സമീപത്തെ മാതയുടെ വീട്ടിലായിരുന്നു. തുടർന്നാണ‌് സ്വന്തം വീട്ടിലേക്ക‌് മടങ്ങിയെത്തിയത‌്. പുലർച്ചെ നാലരയോടെയുണ്ടായ ഉരുൾപൊട്ടലിൽ മാതയുടെ വീട‌് ഒലിച്ചുപോയി. ശാന്തയും മകളും താമസിച്ച വീടും ഉരുൾപൊട്ടലിൽ തകർന്നെങ്കിലും സ്ലാബിനുള്ളിൽ കുടുങ്ങി ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു. ഏഴോടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ‌് ഇവരെ ജീവനോടെ രക്ഷിക്കാനായത‌്.
 ഉരുൾപൊട്ടലിൽ മരിച്ച സുന്ദരന്റെയും സരോജിനിയുടെയും മകൻ സുജീഷാണ‌് ദുരന്തത്തിൽനിന്ന‌് ജീവിതത്തിലേക്ക‌് നീന്തിക്കയറിയ മറ്റൊരാൾ. ഉരുൾപൊട്ടലുണ്ടാകുന്ന സമയത്ത‌് വീട്ടിൽനിന്ന‌് പുറത്തേക്കിറങ്ങി ഓടിയതിനാലാണ‌് സുജീഷ‌് രക്ഷപ്പെട്ടത‌്. അച്ഛനെയും അമ്മയെയും മരണം കൊണ്ടുപോയി. മുറ്റത്ത‌് നിർത്തിയിട്ട സുജീഷിന്റെ ജീപ്പ‌് തകർന്നു. ആറുബൈക്കും  മണ്ണിനടിയിലായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top