16 November Friday

1130 പേർ ദുരിതാശ്വാസ ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 

നിലമ്പൂർ 
മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന  1130 ഓളം പേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു. ചാലിയാർ പഞ്ചായത്തിൽ മൂലേപ്പാടം സെന്റ് ജോസഫ് ചർച്ചിൽ 21 കുടുംബങ്ങളിലായി 26 പുരുഷന്മാരും 18 സ്ത്രീകളും 17 കുട്ടികൾ ഉൾപ്പെടെ 56 പേരും നമ്പൂരിപ്പൊട്ടിയിലെ  19 കുടുംബങ്ങളിലായി 32 പുരുഷന്മാർ, 30 സ്ത്രീകൾ, ഏഴ‌് കുട്ടികൾ ഉൾപ്പെടെ 69 പേരും, ഏരഞ്ഞിമങ്ങാട് യതീംഖാനയിൽ 73 കുടുംബങ്ങളിലായി 92 പുരുഷന്മാരും 115 സ്ത്രീകളും 86 കുട്ടികളും ഉൾപ്പടെ 293 പേരും, നരിപൊയിൽ ക്യാമ്പിൽ ഏഴ‌് കുടുംബങ്ങളിലായി 14 പുരുഷന്മാരും ഒമ്പത‌് സ്ത്രീകളും ഉൾപ്പെടെ 27 പേരും വാളംതോട് ട്രൈബൽ സ്കൂളിൽ 70 പേരും പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്നു. കരുളായി വില്ലേജിൽ പുള്ളിയിൽ ജിയുപി സ്കൂളിൽ 26   കുടുംബങ്ങളിലായി 31 പുരുഷന്മാരും 39 സ്ത്രീകളും 51 കുട്ടികളും ഉൾപ്പടെ 121 പേരും നിലമ്പൂർ വില്ലേജിൽ രാമക്കുത്ത്, തോണിപൊയി എന്നീ രണ്ട് മദ്രസകളിലായി 387 പേരും ചേലശേരിക്കുന്ന് പെന്തക്കോസ‌്ത ചർച്ചിൽ 14 കുടുംബങ്ങളിലായി 38 പേരും ഗുഡ്ഹോപ്പ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 21 കുടുംബങ്ങളിലായി 26 പുരുഷന്മാരും 33 സ്ത്രീകളും 10 കുട്ടികളും ഉൾപ്പടെ 69 പേർ കഴിയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top