21 November Wednesday

പൊന്നാനിയിൽ ആയിരത്തിലധികം വീടുകളിൽ ‌വെള്ളം കയറി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 

പൊന്നാനി 
 മഴ ശക്തമായി തുടരുകയും ഭാരതപ്പുഴയിൽ  കുത്തൊഴുക്ക് ശക്തമാവുകയും ചെയ്തതോടെ പൊന്നാനിയിൽ ആയിരത്തിലധികം വീടുകളിൽ വെള്ളം കയറി. അഞ്ഞൂറോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലകളിൽ എട്ടോളം ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. പൊന്നാനി അങ്ങാടി, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിൽ ഭൂരിഭാഗം പ്രദേശവും വെള്ളത്തിലാണ്.
കടലാക്രമണം ശക്തമായതോടെ തീരമേഖല വെള്ളത്തിലായി. നിരവധി കുടുംബങ്ങളാണ് ബന്ധുവീട്ടിലേക്ക് മാറിയത്. തീരദേശത്തെ അറുപതോളം കുടുംബങ്ങൾ എംഇഎസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറി. ഭാരതപ്പുഴ നിറഞ്ഞുകവിഞ്ഞതോടെ പ്രദേശത്ത് മുഴുവൻ വീടുകളും വെള്ളത്തിലാണ്. ചമ്രവട്ടം പ്രോജക്ട് ഓഫീസിൽ ആരംഭിച്ച ക്യാമ്പിൽ 120ഓളം പേരാണ് എത്തിയത്. കൂടാത, എവി ഹയർ സെക്കന്‍ഡറി സ്കൂളിലും വെളിയങ്കോടും പെരുമ്പടപ്പിലും 250ഓളം കുടുംബങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top