Top
26
Wednesday, July 2017
About UsE-Paper

സിപിഐ എം നാളെ മലപ്പുറം നഗരസഭാ ഓഫീസ് ഉപരോധിക്കും

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

 

മലപ്പുറം > നഗരസഭയിലെ അഴിമതിയിലും ക്രമക്കേടിലും പ്രതിഷേധിച്ച് സിപിഐ എം മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ ചൊവ്വാഴ്ച പകല്‍ 11ന് നഗരസഭാ ഓഫീസ് ഉപരോധിക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ എന്‍ മോഹന്‍ദാസ് ഉദ്ഘാടനംചെയ്യും. രാവിലെ 10ന് കുന്നുമ്മലിലെ പ്രസ് ക്ളബ് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും.
ഉപരോധത്തിന് മുന്നോടിയായി ശനി, ഞായര്‍ ദിവസങ്ങളില്‍ വാഹനപ്രചാരണ ജാഥയും വിശദീകരണയോഗങ്ങളും നടത്തി. ശനിയാഴ്ച പകല്‍ മൂന്നിന് ആലത്തൂര്‍പടിയില്‍ നിന്നാരംഭിച്ച പ്രചാരണ ജാഥ കോട്ടപ്പടിയില്‍ സമാപിച്ചു. ഞായറാഴ്ച പകല്‍ മൂന്നിന് പാണക്കാട് നിന്നാരംഭിച്ച ജാഥ അധികാരത്തൊടിയിലും സമാപിച്ചു.   
2014-15, 2015-16 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റിലും എജിയുടെ ഓഡിറ്റിലും ഭരണസമിതി വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അഴിമതിക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് ഉപരോധം. 
 

Related News

കൂടുതൽ വാർത്തകൾ »