Top
26
Wednesday, July 2017
About UsE-Paper

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

Monday Jul 17, 2017
വെബ് ഡെസ്‌ക്‌
നിലമ്പൂര്‍ > വുഡ്കോംപ്ളക്സിനുസമീപം ലഹരി വസ്തുക്കളുമായി പിടിയിലായ യുവാക്കളില്‍നിന്നും എക്സൈസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ബംഗ്ളൂരുവില്‍നിന്നും വില്‍പ്പനക്കായി കൊണ്ടുവന്ന  നൈട്രസണ്‍ ഗുളികകള്‍ക്ക് ആവശ്യക്കാരേറെയുള്ളതായാണ് പിടിയിലായ ആകര്‍ഷും അശ്വന്തും എക്സൈസിന് നല്‍കിയ മൊഴി.   
ജില്ലയ്ക്കകത്തും പുറത്തുമുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥിരമായി ഈ ഗുളികകള്‍ എത്തിച്ചുനല്‍കുന്നുണ്ട്. ഇതിനുപുറമെ ഡിജെ പാര്‍ടികള്‍ സംഘടിപ്പിച്ചും ലഹരി വില്‍പ്പന നടത്താറുണ്ട്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം തുടങ്ങി വിവിധ ജില്ലകളില്‍ നിന്നുള്‍പെടെയുള്ള വിദ്യാര്‍ഥികളും യുവാക്കളും ഇത്തരം പാര്‍ടികളില്‍ എത്തിച്ചേരാറുണ്ട്. നിശ്ചിതതുക ഈടാക്കി ആവശ്യമുള്ള ലഹരിമരുന്നുകള്‍ ലഭ്യമാക്കും. ഗുളികകള്‍ക്കുപുറമെ മാന്‍ഡ്രിക് ക്രിസ്റ്റലുകള്‍, മാജിക് മഷ്റൂം, എല്‍എസ്ഡി, ഹഷീഷ്, ചരസ് തുടങ്ങിയ ലഹരികളും ഇവര്‍ വില്‍പ്പന നടത്തുന്നുണ്ട്. 
പ്രിസ്ക്രിപ്ഷന്‍ ഇല്ലെങ്കിലും പോണ്ടിച്ചേരി, ബംഗളൂരു തുടങ്ങി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നും ഇവ ലഭിക്കുന്നതായാണ് പിടിയിലായവര്‍ പറയുന്നത്. നൂറെണ്ണത്തിന്റെ ഒരു ബോക്സിന് 1000 രൂപവരെയാണ് വില നല്‍കാറ്. ഇത് 5000 മുതല്‍ 6000 രൂപവരെ നല്‍കി വാങ്ങാന്‍ ആളുകളുണ്ട്. വില്‍പ്പനയില്‍നിന്നും ലഭിക്കുന്ന കൊള്ളലാഭമാണ് മുമ്പ് പിടിക്കപ്പെട്ടിട്ടും കച്ചവടം തുടരാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഏറെവൈകി മാത്രമാണ് ഇത്തരം ലഹരികളുടെ ഉപയോഗം വിദ്യാര്‍ഥികളില്‍ കണ്ടെത്താനാവുക. ഇത് തിരിച്ചറിയാനാവുമ്പോഴേക്കും ഇവര്‍ ഭ്രാന്തിന്റെവക്കില്‍ എത്തിക്കഴിഞ്ഞിരിക്കും. നിലമ്പൂര്‍ മേഖലയിലുള്‍പെടെ പൊലീസ് പരിശോധനയില്‍ സമാനമായ ഗുളികള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാരെ പിടികൂടിയിരുന്നു. 
 

Related News

കൂടുതൽ വാർത്തകൾ »