18 September Tuesday

വിദ്യാർഥികൾക്ക് കലാപഠന ശിൽപ്പശാല തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
മലപ്പുറം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക‌് കലാപഠന ശിൽപ്പശാല തുടങ്ങി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം എന്നീ ഇനങ്ങളിലാണ്   പരിശീലനം. പൊതുവിദ്യാഭ്യാസവകുപ്പും കേരള സംഗീത നാടക അക്കാദമിയും ചേർന്നാണ് പരിശീലനം നൽകുന്നത്്.
മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല പരിശീലനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി പി നിർമലാദേവി ഉദ്ഘാടനംചെയ്തു. 
പ്രിൻസിപ്പൽ സി മനോജ്കുമാർ, കൈറ്റ് ജില്ലാ കോ﹣ഓർഡിനേറ്റർ  ടി കെ  അബ്ദുൽ റഷീദ്, വിദ്യാരംഗം ജില്ലാ കോ﹣ഓഡിനേറ്റർ വി കെ സെയ്ത് ഹാഷിം എന്നിവർ സംസാരിച്ചു. ശ്രീലക്ഷ്മി ഗോവർദ്ധ‌നൻ (കുച്ചുപ്പുടി), അശ്വതി നായർ (ഭരതനാട്യം), കലാമണ്ഡലം 
ഹൈമാവതി (മോഹിനിയാട്ടം), ഗായത്രി സുബ്രഹ്മണ്യൻ (കേരളനടനം) എന്നിവർ ക്ലാസെടുത്തു. അതേസമയം, ജില്ലകളിൽ സ്ഥിരം കലാകായിക സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top