21 November Wednesday

വ്യാജ വെബ‌്സൈറ്റുണ്ടാക്കി ഹൈടെക് തട്ടിപ്പ‌്

ടി വി സുരേഷ്Updated: Monday Oct 15, 2018

 

 
മഞ്ചേരി
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകൾ തയ്യാറാക്കി പലതരം ഉൽപ്പന്നങ്ങൾ വിൽപ്പനക്കെന്ന പേരിൽ പരസ്യംചെയ്യുകയാണ് പ്രതികളുടെ ആദ്യ നീക്കം.  ഇവരുടെ വെബ്‌സൈറ്റിൽ ആരെങ്കിലും ഉല്‍പ്പന്നങ്ങൾക്കായി സെർച്ച് ചെയ്താൽ ഉടനടി ഇവർക്ക് മെസേജ് ലഭിക്കും. ഇമെയിൽ മുഖാന്തരമോ വെർച്വൽ നമ്പറുകൾ മുഖാന്തരമോ ഇവർ ഉടൻ ഇരകളിലേക്കെത്തും. 
 ഇര ഉൽപ്പന്നം വാങ്ങാൻ തയ്യാറാണെന്ന് തോന്നിയാൽ കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജമായി ലൈസൻസുകളും ഇതര രേഖകളും തയ്യാറാക്കി അയച്ചുകൊടുക്കും. പിന്നീട് ഉൽപ്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാൻസായി വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടും. പണം അടവാക്കിയാൽ ഇര വാങ്ങാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നം കൊറിയർ ചെയ്‌തെന്ന് അതിന്റെ കൺസൈൻമെന്റ് നമ്പർ സഹിതം സന്ദേശം അയക്കും.  
 പ്രതികൾ സ്വയം വിവിധ കൊറിയർ കമ്പനികളുടേതെന്ന വ്യാജേന തയ്യാറാക്കിയ വെബ്‌സൈറ്റുകളിൽ ഈ കൺസൈൻമെന്റ് നമ്പർ ട്രാക്ക് ചെയ്യാനാകുമെന്നതിനാൽ  പരിശോധിക്കുന്ന ഇരക്ക് കൂടുതൽ വിശ്വാസംതോന്നും.
ദിവസങ്ങൾക്കുശേഷം കൊറിയർ കമ്പനിയിൽനിന്നെന്ന മട്ടിൽ നിങ്ങൾക്കുള്ള കൊറിയർ പാക്കിങ് മോശമാണെന്നും അതിന് ഇൻഷുറൻസായി നിശ്ചിത തുക അടയ്ക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് ഇരക്ക് സന്ദേശം ലഭിക്കും. ഇതും വിശ്വസിച്ച‌് വീണ്ടും പണം അടയ്ക്കും. 
 വ്യക്തികളുടെ രേഖകൾ ഉപയോഗിച്ച് അവരറിയാതെയോ അറിഞ്ഞോ തയ്യാറാക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് ഇവർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതിൽ അധികവും. ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ, എടിഎം കാർഡ് മുതലായവ ഇത്തരം സംഘങ്ങൾ കൈക്കലാക്കി ഇതിന് സഹായിക്കുന്നവർക്ക് കമീഷൻ നൽകും. ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയ അമ്പതിലേറെ ബാങ്ക് അക്കൗണ്ടുകളിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top