20 September Thursday

മരം വീണ് അപകടം: വൈദ്യുതി പോസ്റ്റുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

 

വണ്ടൂർ 
 കനത്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം. വാണിയമ്പലം, തിരുവാലി കെഎസ്ഇബി സെക്ഷൻ പരിധികളിലായി അഞ്ച് 11 കെവി ഇലക്ട്രിക് പോസ്റ്റുകളടക്കം 10 പോസ്റ്റുകൾ തകർന്നു. മരങ്ങൾ വീണ് വ്യാപക നാശനഷ്ടങ്ങളുണ്ടായി. വാണിയമ്പലം താളിയംകുണ്ട് റോഡിലെ കാരപ്പുറത്ത് മരങ്ങൾ റോഡിനുകുറുകെ വീണ് വാഹനഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്ന പോരൂർ കരുവാറ്റക്കുന്ന്, കരപ്പുറം, വാണിയമ്പലം കുട്ടിപ്പാറ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top