15 November Thursday

പൊലിഞ്ഞത് 24 ജീവന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

 

മലപ്പുറം
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്നുള്ള നാശനഷ്ടം കണക്കാക്കിത്തുടങ്ങി. ഈ വർഷം മെയ് 29 മുതൽ കഴിഞ്ഞ ദിവസംവരെ ഏഴ് താലൂക്കുകളിലായി 24 പേരാണ് മരിച്ചത്. കൂടുതൽ പേർ മരിച്ചത് നിലമ്പൂരിലാണ്, 11 പേർ.  തിരൂർ മൂന്ന്, ഏറനാട് നാല്, തിരൂരങ്ങാടി ഒന്ന്, പെരിന്തൽമണ്ണ രണ്ട്, പൊന്നാനി ഒന്ന്, കൊണ്ടോട്ടി രണ്ട് എന്നിങ്ങനെയാണ് മരണം. ഒരാളെ കാണാതായി. നാല് പേർക്ക് പരിക്കേറ്റു.
 138 വില്ലേജുകളിലായി 3451 പേരെ കാലവർഷക്കെടുതി ബാധിച്ചു. 33 വീടുകൾ പൂർണമായും 643 വീടുകൾ ഭാഗികമായും തകർന്നു. 153.99 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തിൽ കണക്കാക്കുന്നു. 1050.06 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. 1734.7653 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top