14 November Wednesday

രുചിമേളവുമായി തീരമൈത്രി ഫുഡ‌്കോർട്ട‌്

സ്വന്തം ലേഖകൻUpdated: Wednesday Aug 15, 2018
 
മലപ്പുറം
തീരദേശത്തെ ഉമ്മമാരുടെ കൈപ്പുണ്യം അറിയാൻ മലപ്പുറത്ത‌് ആരംഭിച്ച സപ്ലൈകോയുടെ ഓണം‐ബക്രീദ‌് ജില്ലാ മേളയിലേക്ക‌് വരിക. വിവിധ തരം മത്സ്യങ്ങൾ ഉപയോഗിച്ചുള്ള കൊതിയൂറും വിഭവങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. കട‌് ലറ്റ‌്, സാൻഡ‌് വിച്ച‌്, ബിരിയാണി തുടങ്ങിയ രുചിയൂറും മീൻ വിഭവങ്ങളാണ‌് തീരമൈത്രിയുടെ ഫുഡ‌് കോർട്ടിൽ ഒരുക്കിയിരിക്കുന്നത‌്. 
കട‌് ല ഉപയോഗിച്ചുള്ള കട‌് ലറ്റിന‌ും സാൻഡ‌് വിച്ചിനും 10 രൂപയാണ‌് ഇൗടാക്കുന്നത‌്. അയക്കൂറ, സൂത, നെയ‌്മീൻ തുടങ്ങിയ ഇനം മത്സ്യം ഉപയോഗിച്ചുള്ള ബിരിയാണി 80 രൂപക്കും വിൽക്കുന്നു. 
ഇതിനുപുറമെ ചിക്കൻ ബിരിയാണി, കപ്പയും മത്തിക്കറിയും ചെമ്മീൻ ഫ്രൈ, കടുക്ക, ഞണ്ട‌് ഫ്രൈ എന്നിവയും ഫുഡ‌് കോർട്ടിൽ സ്വാദിന്റെ നറുമണം പരത്തി ഭക്ഷ്യപ്രേമികളെ ആകർഷിക്കുന്നു. ഒരു പ്ലേറ്റ‌് കപ്പയ‌ും മത്തിയും വാങ്ങുമ്പോൾ 40 രൂപയാണ‌് ഈടാക്കുന്നത‌്. മഴ രൂക്ഷമായതിനാൽ മേളയിലേക്കെത്തുന്ന ജനങ്ങളുടെ തിരക്ക‌് നോക്കിയാണ‌് ഫുഡ‌് കോർട്ടിൽ വിഭവങ്ങൾ തയ്യാറാക്കുന്നത‌്. ഉണ്ണിയപ്പം, നെയ്യപ്പം, പഴംപൊരി തുടങ്ങിയ ചെറുകടികളും സ്റ്റാളിലുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top