25 September Tuesday

ഡിവൈഎഫ‌്ഐ സ്വാതന്ത്ര്യ സംഗമം ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

 

മലപ്പുറം
'ഇന്ത്യ അപകടത്തില്‍, പൊരുതാം നമുക്കൊന്നായ‌്' മുദ്രാവാക്യമുയർത്തി ഡിവൈഎഫ‌്ഐ സ്വാതന്ത്ര്യദിനത്തിൽ  ബ്ലോക്ക‌് കേന്ദ്രങ്ങളിൽ നടത്താൻ തീരുമാനിച്ച സ്വാതന്ത്ര്യ സംഗമം ഒഴിവാക്കി. സംഗമം നടത്തുന്നതിനും പ്രവർത്തകർക്ക‌് എത്തിച്ചേരുന്നതിനുമായി യൂണിറ്റുകളും സ്വാഗതസംഘങ്ങളും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യുമെന്ന‌് ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് എം ബി ഫൈസൽ, ആക്ടിങ് സെക്രട്ടറി സുൽഫിക്കർ അലി എന്നിവർ അറിയിച്ചു. കനത്ത മഴയും കാലവർഷക്കെടുതിയും കണക്കിലെടുത്താണ‌് സംഗമം ഒഴിവാക്കിയത‌്.
പ്രധാന വാർത്തകൾ
Top