Top
22
Thursday, February 2018
About UsE-Paper

മുളയാണ് താരം

Thursday Feb 15, 2018
സ്വന്തം ലേഖകൻ
മുള‌യുൽപ്പന്നങ്ങളുമായി സരള
പൊന്നാനി > നിലവിളക്ക്, തൊപ്പികൾ, മുറം, കൊട്ടകൾ, ക്ലോക്ക്, പേന, ജഗ്ഗ്, ബാഗ്, പൂക്കൂട.. എല്ലാം മുളകൊണ്ട്.....പ്രകൃതിയുടെ വരദാനമായ മുളയിൽ വിരിഞ്ഞ സുന്ദര രൂപങ്ങളും ഉൽപ്പന്നങ്ങളും. എവി ഹയർ സെക്കൻഡറി സ്കൂളിലെ ഗദ്ദിക നാടൻകലാ‐വിപണന മേളയിലാണ് മുളയുൽപ്പന്നങ്ങളുടെ വൈവിധ്യം. എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം മുളയുൽപ്പന്നം എന്ന് പറയാവുന്ന വിധത്തിൽ ആകർഷകവും സുന്ദരവുമാണ് സ്റ്റാളുകളെല്ലാം. 
മുളയിൽ നിർമിച്ച നിലവിളക്കാണിതിലേറെ ആകർഷകം. പെരുമ്പാവൂർ വായക്കരയിലെ സരളയാണ് മുളയുടെയും ചൂരലിന്റെയും വിളക്കുകളുമായെത്തിയിരിക്കുന്നത്. നിലവിളക്ക് കണ്ടാലാരും ഒരുവട്ടംകൂടി നോക്കും. എൽഇഡി ബൾബിട്ട് പ്രകാശിപ്പിക്കാവുന്നതാണീ വിളക്ക്. പഴയ മണ്ണെണ്ണവിളക്കിന്റെ മാതൃകയിലുള്ളവയുമുണ്ട്. നിലവിളക്കിന് വില 100 മുതൽ  600 രൂപവരെ. ശംഖാണ് മറ്റൊരാകർഷണം. വില 300 രൂപ.  നാൽപതുവർഷമായി കരകൗശല ഉൽപ്പന്നങ്ങളുടെ നിർമാണലോകത്താണ് സരള. 
കുഞ്ഞുതൊപ്പി, ടേബിൾമേറ്റ്, ഫ്ളവർവേസ്, പെൻസ്റ്റാൻഡ്, എഴുത്തുപെട്ടി, കൊട്ടയും വട്ടിയും, മുറം, ചായട്രേ....എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങളുണ്ട് സ്റ്റാളുകളിൽ. മുളയുടെയും പനയോലയുടെയും വിശറിയുമുണ്ട്. മുളയുടെ പുട്ടുകുറ്റിയാണിതിൽ താരം. ഗ്യാസിലും വിറകടുപ്പിലും വയ്ക്കാവുന്ന പുട്ടുകുറ്റികളുണ്ട്. രണ്ടടുപ്പിലും ഉപയോഗിക്കാവുന്നവയും ഉണ്ട്. മുളകൊണ്ടുള്ള 'പെട്രോമാക്സ്'ാണ് മറ്റൊരു കൗതുകം.  400  മുതൽ 1200 വരെയാണ് വില. ടേബിൾലാമ്പ്, ബെഡ്ലാമ്പടക്കം നിരവധി വൈവിധ്യങ്ങളും. 
മുളയുടെ ജഗ്ഗിനും ആവശ്യക്കാരേറെ. ചൂടിയിൽ പൊതിഞ്ഞ് സുരക്ഷിതമാക്കിയ മുള ജഗ്ഗിലെ വെള്ളത്തിന് തണുപ്പുണ്ടാകും. ഔഷധഗുണമുള്ളതായും പറയുന്നു. ചൂരൽകസേര, ടീപോയ്, ടി വി സ്റ്റാൻഡ് ഇങ്ങനെ ചൂരലും മുളയും നിറയുന്ന ഉപകരണങ്ങൾ വേറെയുമുണ്ട്.

Related News

കൂടുതൽ വാർത്തകൾ »