14 November Wednesday

സിനാന്റെ വീട‌് മന്ത്രി ജലീൽ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

മുഹമ്മദ്‌ സിനാന്റെ വീട്‌ മന്ത്രി കെ ടി ജലീൽ സന്ദർശിക്കുന്നു

പരപ്പനങ്ങാടി 
ഒഴുക്കിൽപ്പെട്ട് കാണാതായ സിനാന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രി  കെ ടി ജലീൽ എത്തി. മൂന്നിയൂർ കുണ്ടംകടവിൽ തോണി മറിഞ്ഞ് കടലുണ്ടിപ്പുഴയിലെ ഒഴുക്കിൽപ്പെട്ട പരപ്പനങ്ങാടി അറ്റത്തങ്ങാടി സദക്കായി പറമ്പിലെ മുഹമ്മദ‌് സിനാ (12)ന്റെ വീടാണ് മന്ത്രി സന്ദർശിച്ചത്. ഉപ്പ ഗഫൂറിനെയും കുടുംബത്തെയും മന്ത്രി ആശ്വസിപ്പിച്ചു. ആഗസ്ത് 16﹣നായിരുന്നു അപകടം.  നേവിയുടെ തെരച്ചിൽ വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ഓഖി ദുരന്തകാലത്ത് കാണാതായവർക്ക്  നൽകിയ പരിഗണന സിനാന്റെ കാര്യത്തിലും നടപ്പാക്കാനാകുമോയെന്ന് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രളയത്തിനിരയായവരെ സഹായിക്കുന്നതിനായി ചെമ്മാട് താലൂക്ക‌് ഓഫീസിൽ നടന്ന വിഭവസമാഹരണത്തിൽ പങ്കെടുത്തതിനുശേഷമാണ് ഉച്ചയോടെ സിനാന്റെ വീട്ടിലെത്തിയത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ,  സിപിഐ എം ഏരിയാ സെക്രട്ടറി ടി പ്രഭാകരൻ, ഏരിയാ കമ്മിറ്റിയംഗം എം കൃഷ്ണൻ, പാലക്കണ്ടി വേലായുധൻ, എൻ കെ റഫീഖ്, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ വി വി ജമീല  എന്നിവർ മന്ത്രിയോടപ്പമുണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top