18 November Sunday

കാരുണ്യവഴിയിലെ കുരുന്ന‌് മാതൃകകൾ റിസ്‌വാന്റെ കൊച്ചുസമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

മുഹമ്മദ് റിസ്്വാൻ തന്റെ സഞ്ചയികയിലെ നിക്ഷേപത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മന്ത്രി കെ ടി ജലീലിന് കൈമാറുന്നു

 

പെരിന്തൽമണ്ണ
പൊന്ന്യാകുർശി എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് റിസ്‌വാൻ. പ്രളയം തകർത്ത നാടിനെ രക്ഷിക്കാൻ റിസ്‌വാനും താൻ നിധിയായി സൂക്ഷിച്ച തന്റെ സഞ്ചയിക തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പെരിന്തൽമണ്ണ താലൂക്ക് ഓഫീസിൽ  തന്റെ അധ്യാപകനോടൊപ്പമെത്തിയാണ് റിസ്‌വാൻ മന്ത്രിക്ക് 4760 രൂപയുടെ ഡിഡി കൈമാറിയത്. വേങ്ങൂർ അൽ ഫൗസ് ജാമിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥികളും അവർ സമാഹരിച്ച 40,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 
മലപ്പുറം
ബുധനാഴ്ച നിലമ്പൂർ താലൂക്കിൽ മന്ത്രി കെ ടി ജലീലിന്റ നേതൃത്വത്തിൽ നടന്ന ധനസമാഹരണത്തിൽ നിരവധി കുട്ടികളാണ‌് തങ്ങളുടെ കൊച്ചുസമ്പാദ്യങ്ങളുമായെത്തിയത്. സ്‌കൂളുകളിൽനിന്ന‌്  ഒന്നിച്ച‌് തുക സമാഹരിച്ചെത്തിയ കുട്ടികൾക്കുപുറമെ വ്യക്തിപരമായ സംഭാവനകളുമായും കുട്ടികളെത്തി. 
ആദ്യ കുർബാനയുടെ സമയത്ത് ബന്ധുക്കൾ നൽകിയ സ്‌നേഹ സമ്മാനമായ 10,000 രൂപയുമായാണ് പൂക്കോട്ടുമണ്ണ കാർമൽ ഗിരി ഇംഗ്ലീഷ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ലോയിഡ് എത്തിയത്. തന്റെ സമ്പാദ്യ കുടുക്കയുമായാണ് നിലമ്പൂർ മജ്മഅ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ഹിമ ഷെഫ്‌നിയെത്തിയത്. അകമ്പാടം സ്വദേശി അനീസിന്റെ മകളാണ്. തുക എത്രയെന്ന് എണ്ണിനോക്കുകപോലും ചെയ്യാതെയാണ് നിറഞ്ഞ കുടുക്ക കൈമാറിയത്.
പ്രധാന വാർത്തകൾ
Top