19 September Wednesday

ആൾമാറാട്ടം: മുങ്ങിയ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
മഞ്ചേരി
ആൾമാറാട്ടം നടത്തിയ കേസിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങിയ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മാറഞ്ചേരി വെള്ളൂർ നൗഫൽ മുഹമ്മദി (38)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് ജഡ്ജി സുരേഷ്‌കുമാർ പോൾ തള്ളിയത്. വ്യാജ പാസ്‌പോർട്ടുണ്ടാക്കി വിദേശത്തുനിന്ന‌് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ നൗഫൽ മുഹമ്മദിനെ കൊണ്ടോട്ടി പൊലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതി മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.
പ്രധാന വാർത്തകൾ
Top