19 November Monday

സഹായം തഹസിൽദാർമാർ മുഖേന മാത്രം

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

 മലപ്പുറം

ദുരിതാശ്വാസ ക്യാമ്പുകളിൽ  സഹായം നൽകുന്നത് തഹസിൽദാർമാർ മുഖേനെയായിരിക്കണമെന്ന‌്  കലക്ടർ അറിയിച്ചു. ഭക്ഷണം, വസ്ത്രം, മരുന്ന‌്  തുടങ്ങിയവ നേരിട്ട‌് ക്യാമ്പുകളിൽ  നൽകരുത്.  സഹായം നൽകാൻ സന്നദ്ധരായവർ താലൂക്ക് ഓഫീസുകളിൽ നൽകി റസീറ്റ് കൈപ്പറ്റണം. സാധനങ്ങൾ ഏറ്റുവാങ്ങുന്നതിനും ആവശ്യാനുസരണം ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനും താലൂക്ക് ഓഫീസുകളിൽ ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും കലക്ടർ നിർദേശം നൽകി.
പ്രധാന വാർത്തകൾ
Top