22 November Thursday

അമ്പുമല കോളനിക്ക‌് സൈന്യത്തിന്റെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

നിലമ്പൂർ അമ്പുമല ആദിവാസി കോളനിയിലെത്തിയ സൈന്യം

 

നിലമ്പൂർ 
ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലെ അമ്പുമല ആദിവാസി കോളനി കനത്ത മഴയിൽ ഒറ്റപ്പെട്ട വാർത്തയിൽ അധികാരികളുടെ ശ്രദ്ധപതിഞ്ഞു.   
വെള്ളിയാഴ്ച ദേശാഭിമാനി റിപ്പോർട്ട് ചെയ‌്ത വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ ടി ജലീൽ വിഷയത്തിൽ ഇടപെടുകയും സൈന്യത്തിന്റെ സഹായം തേടുകയും ചെയ്തു. ഞായറാഴ്ച രാവിലെ  ഐടിഡിപി ഉദ്യോഗസ്ഥരും  44 ഫീൽഡ് റെജിമെന്റ് സൈന്യവും അമ്പുമല, പാലക്കായം ആദിവാസി കോളനിയിൽ എത്തി. സൈന്യത്തിന്റെ സഹായത്തോടെ ഉൾവനത്തിലെത്തിയ ഐടിഡിപി  ഉദ്യോഗസ്ഥർ അരിയും ഭക്ഷണപദാർഥങ്ങളും നൽകി. 
കോളനിയിലെ നിലവിലെ  സുരക്ഷാസാഹചര്യം സൈന്യം പരിശോധിച്ചു. തുടർന്ന്  തകർന്ന നടപ്പാലം താൽക്കാലികമായി നിർമിച്ചു. ക്യാപ്റ്റൻ ‐ഷ്ബദ് ദമാന്റെ നേതൃത്വത്തിൽ 55 അംഗ സംഘമാണ് അമ്പുമല കോളനിയിലെത്തിയത്.  
ചാലിയാർ ഇടിവണ്ണയിൽനിന്ന് ഒമ്പത‌് കിലോമീറ്റർ കാനനപാത താണ്ടിവേണം  കോളനിയിലെത്താൻ.  കക്കാടംപൊയിൽ വഴി മലയിറങ്ങി കുറുവൻ പുഴക്ക‌് കുറുകെ ഇരുമ്പുപാലത്തിലൂടെയേ കോളനിയിലേക്ക് പ്രവേശിക്കാൻ മറ്റൊരു വഴിയുള്ളൂ.
ഇരുമ്പുപാലവും തകർന്നതോടെ അമ്പുമലയിലെ ആദിവാസികൾ തീർത്തും ഒറ്റപ്പെട്ടു. 21 വീടുകളിലായി 85 പേരാണ് കോളനിയിൽ ഒറ്റപ്പെട്ട‌് കഴിഞ്ഞിരുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top