21 September Friday

പുരോഗമന പ്രസ്ഥാനങ്ങൾക്കുനേരെയുള്ള കടന്നാക്രമണം വർധിക്കുന്നു: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ അഭിമന്യു മഹാരാജാസ്‌ ലൈബ്രറി ഉദ്‌ഘാടനംചെയ്‌തശേഷം എ വിജയരാഘവൻ പുസ്‌തകങ്ങൾ പരിശോധിക്കുന്നു

 

മലപ്പുറം
കേരളത്തിൽ വർഗീയവാദികൾ കായികമായി സംഘം ചേർന്ന‌് പുരോഗമന പ്രസ്ഥാനങ്ങൾക്കുനേരെ ആക്രമണം നടത്തുകയാണെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. 
ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി ഒാഫീസായ യൂത്ത‌് സെന്റർ നവീകരിച്ചതിന്റെയും ഭഗത‌് സിങ‌് പഠനകേന്ദ്രത്തിന്റെ ഭാഗമായുള്ള അഭിമന്യു മഹാരാജാസ‌് ലൈബ്രറിയുടെയും ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
കാസർകോട്ട‌് ഹിന്ദുത്വ വർഗീയവാദികൾ കൊലപ്പെടുത്തിയ അബൂബക്കർ സിദ്ദിഖും മുസ്ലിം വർഗീയവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവും ഇതിന‌് ഉദാഹരണങ്ങളാണ‌്. വർഗീയവിരുദ്ധ രാഷ‌്ട്രീയ പ്രവർത്തനത്തിന്റെ മാതൃകയായ കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമങ്ങളാണ‌് മതതീവ്രവാദ സംഘടനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  
യൂത്ത‌് സെന്ററിലെ കോൺഫറൻസ‌് ഹാൾ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌് ഉദ‌്ഘാടനംചെയ‌്തു. വായനമൂലയുടെ ഉദ‌്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവനും ഡിവൈഎഫ‌്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഫേസ‌്ബുക്ക‌് പേജ‌ിന്റെ ഉദ‌്ഘാടനം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിലും നിർവഹിച്ചു. 
ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് അഡ്വ. എം ബി ഫൈസൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി പി സക്കറിയ, വി എം ഷൗക്കത്ത‌്, ടി എം സിദ്ദിഖ‌്, ഇ ജയൻ, ഡിവൈഎഫ‌്ഐ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് പി കെ അബ്ദുള്ള നവാസ‌് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ടി കെ  സുൾഫിക്കറലി സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top