23 September Sunday

അമേരിക്കൻ അധ്യാപികമാർ വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂൾ സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

 

വണ്ടൂർ 
അമേരിക്കൻ അധ്യാപികമാർ വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂൾ സന്ദർശിക്കും. ബ്യൂറോ ഓഫ് എഡ്യുക്കേഷണൽ ആന്‍ഡ് കൾച്ചറൽ അഫയേഴ്സും അമേരിക്കൻ ഗവൺമെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ടീച്ചർ ഫോർ ഗ്ലോബൽ ക്ലാസ് റൂം  2018ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രീതി നേരിട്ട് മനസ്സിലാക്കുന്നതിനാണ്  അമേരിക്കയിൽനിന്ന് മൂന്ന് അധ്യാപികമാർ വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂൾ സന്ദർശിക്കുന്നത്. 
വെള്ളിയാഴ്ച രാവിലെ 9.30ന് എത്തുന്ന ഇവർ  ഒരാഴ്ചയോളം വിവിധ പരിപാടികളിൽ  ക്ലാസ് കൈകാര്യംചെയ്യും. കുട്ടികളുമായി വിവിധ വിഷയങ്ങളിൽ ആശയ വിനിമയം നടത്തും. മേരി പാവ്സിക്, മിഷേൽ നെലിൻ, മെലിൻ എംഗ്ലർട്ട് എന്നീ സോഷ്യൽ സയൻസ്, സയൻസ‌് അധ്യാപകരാണ് സ്കൂൾ സന്ദർശിക്കുന്നത്. 2016ൽ ഇതേ രീതിയിൽ സന്ദർശനം നടത്തിയിരുന്നു. അതിന്റെ വിജയമാണ് അമേരിക്കൻ ഗവൺമെന്റ് വണ്ടൂർ ഗേൾസ് ഹൈസ്കൂളിനെ വീണ്ടും തെരഞ്ഞെടുക്കാൻ കാരണം.
പ്രധാന വാർത്തകൾ
Top