18 August Saturday

ഒപ്പം പിറന്ന മൂവർ സംഘം അക്ഷരമുറ്റത്ത‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 

പെരിന്തൽമണ്ണ
പാതായിക്കര എയുപി സ്‌കൂളിലേക്ക് ജിഷിലും ജിഷാദയും ജിഷാനയും ഒരുമിച്ചെത്തി. ഒരുമിച്ച് പിറന്ന ഈ സഹോദരങ്ങൾ ഒന്നാം ക്ലാസിലെത്തിയപ്പോൾ കരഞ്ഞും കുസൃതി കാട്ടിയും ക്ലാസിനെ ബഹളമയമാക്കിയ കുരുന്നുകൾക്ക് കൗതുകം. എന്നാൽ ഒട്ടും കൂസലില്ലാതെ മൂവരും പുതിയ ലോകം ആസ്വദിച്ചു. പാതായിക്കര വള്ളിയിൽ അബ്ദുൽ ജലീൽ ജസീന ദമ്പതികളുടെ മക്കളാണ് ഇവർ. മൂത്ത സഹോദരി ജിഷിദ ഇതേ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു.
പ്രധാന വാർത്തകൾ
Top