24 September Monday

മഞ്ഞപ്പിത്ത ചികിത്സാ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 

മലപ്പുറം
വേങ്ങര, പൂളാപ്പീസ്, മനമ്പത്ത് എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന മഞ്ഞപ്പിത്ത ചികിത്സാ കേന്ദ്രങ്ങൾ അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. 
രക്തത്തിൽ കലർന്ന മഞ്ഞപ്പിത്തം ചികിത്സിച്ച് ഭേദമാക്കുമെന്ന‌് പരസ്യം ചെയ്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ചികിത്സാ കേന്ദ്രങ്ങളാണ‌്പൂട്ടാൻ നിർദേശം നൽകിയത്. 
രോഗികൾ ഇത്തരം കേന്ദ്രങ്ങളിലെത്തി ചികിത്സ തേടി പിന്നീട് രോഗം മൂർഛിച്ച് ഗുരുതരാവസ്ഥയിലായി മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രികളിലും ചികിത്സ തേടേണ്ട സാഹചര്യമുണ്ടാവുന്നുണ്ട്. ഇതിനെ തുടർന്നാണ് നിർദേശം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top