12 December Wednesday

എലിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു; ഡെങ്കിപ്പനി പിടിപെട്ടത‌് 150 പേർക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 

മലപ്പുറം 
ഡെങ്കിപ്പനിക്കും മഞ്ഞപ്പിത്തത്തിനും പിറകെ ജില്ലയിൽ എലിപ്പനിയും. കുറ്റിപ്പുറം നടുവട്ടം സ്വദേശി സജയന്റെ മരണകാരണം എലിപ്പനിയാണെന്ന‌് ആരോഗ്യവകുപ്പ‌് സ്ഥിരീകരിച്ചു. ശനിയാഴ‌്ചയാണ‌് സജയൻ മരിച്ചത‌്. ചൊവ്വാഴ‌്ച ജില്ലയിൽ 34 പേർക്കാണ‌് ഡെങ്കിപ്പനി സ്ഥിരീകരിച്ചത‌്.   ഇതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 150‐ൽ എത്തി. മേലാറ്റൂർ, ചാലിയാർ, കീഴാറ്റൂർ, പൂക്കോട്ടൂർ, മഞ്ചേരി, തൃപ്പനച്ചി ഭാഗങ്ങളിലുള്ളവർക്കാണ‌് ഡെങ്കിപ്പനി റിപ്പോർട്ട‌് ചെയ‌്തത‌്. ചിക്കൻപോക‌്സ‌് ബാധിച്ച‌് 15 പേരും മഞ്ഞപ്പിത്തം ബാധിച്ച‌് മൂന്നുപേരും വയറിളക്കം ബാധിച്ച‌് 420 പേരും ചൊവ്വാഴ‌്ച ചികിത്സതേടിയിട്ടുണ്ട‌്. ജില്ലയിലെ വിവിധ ആശുപത്രികളിലായി പനിബാധിച്ച‌് 1371 പേർ ചികിത്സതേടിയതിൽ 28 പേരെ വിദഗ‌്ധ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മഞ്ചേരിയിൽ ഒരാൾക്ക‌് ഡെങ്കിപ്പനി ബാധിച്ചതായും റിപ്പോർട്ട‌് ചെയ‌്തിട്ടുണ്ട‌്. 
കഴിഞ്ഞ ദിവസം മക്കരപ്പറമ്പിൽ 49 പേർക്ക‌് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ‌് റിപ്പോർട്ട‌് ചെയ‌്തിരുന്നു.
പ്രധാന വാർത്തകൾ
Top