22 June Friday

പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന സമര വളന്റിയറെ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഹാരമണിയിക്കുന്നു

 

മലപ്പുറം >  മാർച്ച് 21ന് ദളിത് ശോഷൻ മുക്തി മഞ്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന ജില്ലയിൽനിന്നുള്ള സമര വളന്റിയർമാർക്ക് പികെഎസ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.
മോഡി അധികാരത്തിലെത്തിയശേഷം ജാതിയുടെ പേരിൽ പട്ടിക ജാതിക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് മാർച്ച്. കേരളത്തിൽനിന്ന് പികെഎസ് നേതൃത്വത്തിലാണ് മാർച്ചിൽ പങ്കെടുക്കുന്നത്. പ്രത്യേക ഘടക പദ്ധതി പുനരാരംഭിക്കുക, ജനസംഖ്യാനുപാതികമായ സംവരണം നടപ്പാക്കുക, സ്വകാര്യമേഖലയിലും സംവരണം നിയമംമൂലം നടപ്പാക്കുക തുടങ്ങിയവയാണ് മാർച്ചിൽ ഉയർത്തുന്ന മറ്റ് മുദ്രാവാക്യങ്ങൾ.മലപ്പുറം കെഎസ്ആർടിസി പരിസരത്ത് നടന്ന യാത്രയയപ്പ് യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്തു. കെ പി സന്തോഷ് അധ്യക്ഷനായി. പികെഎസ് സംസ്ഥാന കമ്മറ്റി അംഗം വള്ളിക്കുട്ടി, ജില്ലാ ഭാരവാഹികളായ രാഘവൻ എടപ്പാൾ, വേലായുധൻ പാലക്കണ്ടി, കെ കീരൻകുട്ടി, കെ പി സുബ്രഹ്മണ്യൻ, എ ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ സ്വാഗതവും മലപ്പുറം ഏരിയാ സെക്രട്ടറി എം പി ശശിധരൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top