19 October Friday

ഇതാ, കൂട്ടായ്മയുടെ താളം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

​സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

പൊന്നാനി > ജനകീയ പങ്കാളിത്തത്തിന്റെ പുതുതാളവുമായി 'ഗദ്ദിക'. കിർത്താഡ്സിന്റെയും പട്ടികജാതി‐വർഗ വകുപ്പുകളുടെയും നേതൃത്വത്തിൽ എവി ഹൈസ്കൂളിൽ സജ്ജമാക്കിയ 82 സ്റ്റാളിലും തിരക്കേറി. മേളയുടെ ഭാഗമായി ഒരുക്കിയ ആദിവാസി കുടിലിൽ അൽപ്പനേരം വിശ്രമിക്കാനെത്തിയത് വലിയ നിര.  ഇടുക്കി ജില്ലയിലെ മറയൂർ വട്ടവട കാന്തല്ലൂർ പഞ്ചായത്തുകളിൽ താമസിക്കുന്ന മുതുവാൻ വിഭാഗക്കാരുടെ ഊരുകളിലെ വീടുകളുടെ മാതൃകയാണിത്.   ഒരു മുറിയും അടുക്കളയുമാണ് ഉണ്ടാവുക. അക്കേഷ്യ മരവും കഴുങ്ങിന്റെ തണ്ടും ഉപയോഗിച്ച് ഓലക്കുപകരം ഈറ്റയുടെയും മുളയുടെയും ഇലകളും അതിന് മുകളിലായി പലതരം പുല്ലുകളും ഉപയോഗിച്ചാണ് മേൽക്കൂര മേയുന്നത്.  സർക്കാർ നാലുലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് വീടുകൾ സൗജന്യമായി നിർമിച്ചുനൽകുന്നുെണ്ടങ്കിലും മുതുവാൻ വിഭാഗക്കാർക്ക് പരമ്പരാഗത ഭവനങ്ങളോടാണ് പ്രിയം. 'ഗദ്ദിക'ക്കായി ഇടുക്കിയിലെ രാജേന്ദ്രനും സംഘവുമാണ് കുടിൽ ഒരുക്കിയത്.
 തിങ്കളാഴ്ച സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി. പ്രൊഫ. എം എം നാരായണൻ, നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം അറ്റുണ്ണി തങ്ങൾ, എം പി നിസാർ എന്നിവർ സംസാരിച്ചു. സദസ്സിനെ ആവേശഭരിതമാക്കി കാസർകോട് ചന്ദ്രനും സംഘവും മാവിലാരുടെ വംശീയ പാട്ടുകൾ അവതരിപ്പിച്ചു. മുരളി വാഴയൂരും സംഘവും അവതരിപ്പിച്ച തിറയാട്ടം, വയനാട് ശിവരാമനും സംഘവും അവതരിപ്പിച്ച വട്ടക്കളി, കേരള കലാമണ്ഡലം അവതരിപ്പിച്ച നൃത്തസന്ധ്യ എന്നിവയുമുണ്ടായി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top