19 October Friday

വഴിക്കടവിൽ നാൽപ്പതുപേർ യുഡിഎഫ് വിട്ട് സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

വഴിക്കടവ് മുണ്ടയിൽ യുഡിഎഫ് വിട്ടുവന്നവർക്കുള്ള സ്വീകരണ സമ്മേളനം പി വി അൻവർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 

എടക്കര > വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ നാൽപ്പതോളം പേർ യുഡിഎഫ് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ലീഗ്, കോൺഗ്രസ് പാർടികളിൽനിന്ന് വിട്ടവർക്ക് സ്വീകരണം നൽകി. പി വി അൻവർ എംഎൽഎ ഉദ്ഘാടനംചെയ്തു. എം ടി അലി അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം വി ടി സോഫിയ, സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ഷെഹീർ, പി സി നാഗൻ, വഴിക്കടവ് ലോക്കൽ സെക്രട്ടറി വി വിനയചന്ദ്രൻ, സിഐടിയു ഏരിയാ പ്രസിഡന്റ് എം കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. മനോജ് മാമൻ സ്വാഗതവും സി പി ചെറിയോൻ നന്ദിയും പറഞ്ഞു. സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് റാലിയുമുണ്ടായി. 
   കാരക്കോട്, പൂവ്വത്തിപൊയിൽ, പഞ്ചായത്തങ്ങാടി എന്നിവിടങ്ങളിൽ ഒരുമാസത്തിനിടെ നിരവധി യുഡിഎഫ് പ്രവർത്തകരാണ് മുന്നണി മാറിയത്. ഇതോടെ പഞ്ചായത്തിൽ യുഡിഎഫ് ശിഥിലമായി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top