19 January Saturday

ഹജ്ജ‌്: 8262 പേരെ തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019
കരിപ്പൂർ 
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ‌് യാത്രക്ക് അപേക്ഷിച്ചവർക്കായുള്ള നറുക്കെടുപ്പിലൂടെ 8262 പേരെ യാത്രക്ക് തെരഞ്ഞെടുത്തു.  33,120 പേർ കാത്തിരിപ്പ് പട്ടികയിൽ ഇടംനേടി. 11,472 ആണ് സംസ്ഥാനത്തിന്റെ ഹജ്ജ‌് ക്വോട്ട. 
ഹജ്ജ‌് ഹൗസിൽ നറുക്കെടുപ്പ് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനംചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷനായി. എംഎൽഎമാരായ പി ടി എ റഹീം, കാരാട്ട് റസാഖ്, മുഹമ്മദ് മുഹസിൻ, മുൻ ഹജ്ജ‌് കമ്മിറ്റി ചെയർമാൻ പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, തൊടിയൂർ മുഹമ്മദ്കുഞ്ഞി മൗലവി, കടക്കൽ അബ്ദുൽ അസീസ് മൗലവി, പി കെ അഹമ്മദ് എന്നിവർ സംസാരിച്ചു. ഹജ്ജ‌് അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുറഹ്മാൻ സ്വാഗതവും മുസ്സമ്മിൽ ഹാജി നന്ദിയും പറഞ്ഞു. 
43,115 പേരാണ്  ഹജ്ജ‌് യാത്രക്ക് അപേക്ഷിച്ചത്. 70 വയസ്സിനുമുകളിലുള്ള 1199 പേർക്ക് നറുക്കെടുപ്പില്ലാതെ അവസരംനൽകി. മെഹ്‌റം വിഭാഗത്തിൽ അപേക്ഷിച്ചവർ 2011 പേരാണ്.
പ്രധാന വാർത്തകൾ
Top