21 July Saturday

കള്ളപ്രചാരണങ്ങള്‍ക്കെതിരായ വിജയം: പി വി അന്‍വര്‍ എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

 എടക്കര > തനിക്കെതിരെ നടത്തിയ കള്ളപ്രചാരണങ്ങള്‍ക്കും ഹീനമായ രാഷ്ട്രീയ തന്ത്രത്തിനുമേറ്റ തിരിച്ചടി കൂടിയാണ് ഞെട്ടിക്കുളം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലെ വിജയമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭരണ മികവിനുള്ള അംഗീകാരവുമാണ് വിജയം. തനിക്കെതിരായ ആരോപണങ്ങളും കുപ്രചാരണങ്ങളും ജനം പുഛിച്ച് തള്ളുന്ന കാഴ്ചയാണ് ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്. 

കാലങ്ങളായി യുഡിഎഫ് ഭരണം കൈയാളിയിരുന്ന പഞ്ചായത്തില്‍ വികസനത്തിന്റെ പുതിയ അധ്യായം കുറിക്കാന്‍ അനിവാര്യമായ ഭരണമാറ്റത്തിന് കാരണമായ ഉപതെരഞ്ഞെടുപ്പില്‍ ചെറിയ പങ്ക് വഹിക്കാനായതില്‍ അഭിമാനമുണ്ട്. അടിസ്ഥാന മേഖലകളില്‍ ഉള്‍പ്പെടെ പുതിയ വികസന മുന്നേറ്റങ്ങള്‍ നമ്മുടെ പഞ്ചായത്തിന് ഇനി കൈവരിക്കാനാകും. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുമെന്നും എംഎല്‍എ പറഞ്ഞു.  
പ്രധാന വാർത്തകൾ
Top